ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് തുടങ്ങും; നിരക്ക് കൂട്ടും; ഓട്ടോറിക്ഷയ്ക്കും സര്‍വീസ് നടത്താന്‍ അനുമതി; നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളും ഇളവുകളും പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.05.2020) നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളും ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് തുടങ്ങും. നിരക്ക് കൂട്ടിയേക്കുമെങ്കിലും ഇരട്ടിയാക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് നിര്‍ബന്ധം. എന്നാല്‍ നടപടി ക്രമങ്ങളില്‍ ഇളവ് ഉണ്ടായേക്കും.

ബസ് ഉടമകള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയേക്കും. ഒരു ബസില്‍ 24 യാത്രക്കാരെ വരെ അനുവദിക്കും. ഓട്ടോറിക്ഷയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയേക്കും. ഒരാള്‍ക്ക് യാത്ര ചെയ്യാനാണ് അനുമതി.

ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് തുടങ്ങും; നിരക്ക് കൂട്ടും; ഓട്ടോറിക്ഷയ്ക്കും സര്‍വീസ് നടത്താന്‍ അനുമതി; നാലാംഘട്ട ലോക്ഡൗണിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങളും ഇളവുകളും പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

ജില്ല, കോര്‍പറേഷന്‍, വാര്‍ഡ് തലത്തില്‍ കോവിഡ് സോണ്‍ തിരിക്കാന്‍ തീരുമാനം. രോഗികള്‍, ഇരട്ടിക്കുന്നതിന്റെ തോത്, മരണം എന്നിവയാകും മാനദണ്ഡം.

ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച തുറക്കും. മുടിവെട്ടാന്‍ മാത്രമാകും അനുമതി, ഫേഷ്യല്‍ അനുവദിക്കില്ല. ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കില്ല.

Keywords: Lockdown extends guidelines Kerala government,Thiruvananthapuram, News, Lockdown, Minister, Chief Minister, Pinarayi vijayan, Meeting, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia