ലോക്ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങളിറക്കാന്‍ 5000 രൂപ വരെ കെട്ടിവെക്കണം, ബോണ്ട് തുകയില്‍ തീരുമാനമായി
Apr 17, 2020, 14:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 17.04.2020) കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് കെട്ടിവെക്കേണ്ട ബോണ്ട് തുകയില്‍ തീരുമാനമായി.
ഇരുചക്ര-മുചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയാണ് കെട്ടിവെക്കണ്ടത്. നാല് ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് ബോണ്ട്. വാഹന ഉടമകള്‍ ബോണ്ട് തുക ട്രഷറികളില്‍ കെട്ടിവെക്കണം. ഹൈകോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ലോക്ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ ഉപാധികൾക്കനുസരിച്ച് വിട്ടുകൊടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആവശ്യപ്പെടുമ്പോൾ വീണ്ടും ഹാജരാക്കാമെന്ന സത്യവാങ്മൂലം ഹാജരാക്കണമെന്ന നിബന്ധനയോടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ വാഹനം വിട്ടുകൊടുക്കാനായിരുന്നു ധാരണ. പിടികൂടിയ വാഹനങ്ങൾ വിവിധ സ്റ്റേഷൻ വളപ്പുകളിൽ കൂടിക്കിടക്കുന്നതും മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തതും ഇവ നിബന്ധനകൾക്ക് അനുസരിച്ച് വിട്ടുകൊടുക്കാൻ പോലീസിനെ നിർബന്ധിതമാക്കുകയായിരുന്നു.
ഈ തീരുമാനം നടപ്പാക്കാനിരിക്കെയാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിന് കെട്ടിവെക്കേണ്ട ബോണ്ട് തുകയില്‍ തീരുമാനം ആയത്. പുതിയ നിർദ്ദേശം എന്ന് മുതൽ നടപ്പിൽ വരുമെന്ന് സർക്കാർ അറിയിച്ചിട്ടില്ല.
Summary: Lock Down: Up to Rs 5,000 will be imposed on the seized vehicles

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.