അക്കൗണ്ടില്‍ കുരുങ്ങി പ്രവാസി സഹായം; അപേക്ഷ തീയതി മെയ് 31 വരെ നീട്ടണമെന്ന് ആവശ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.04.2020) ലോക്ക് ഡൗണ്‍ മൂലം പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കേരള പ്രവാസി ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 5000 രൂപ സഹായധന പദ്ധതിക്കുള്ള അപേക്ഷ ബാങ്ക് അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ കാരണം പലര്‍ക്കും അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

എന്‍ ആര്‍ ഇ അക്കൗണ്ടാണ് മിക്ക പ്രവാസികള്‍ക്കുമുള്ളത്. പ്രസ്തുത അക്കൗണ്ട് മുഖേന പണം നാട്ടില്‍ നിന്നും വിനിമയം നടത്താന്‍ കഴിയില്ല. ഇതു മൂലം ഐ എഫ് എസ് സി കോഡ് നിലവിലുള്ള ബാങ്കില്‍ പുതുതായി എസ് ബി അക്കൗണ്ട് ആരംഭിക്കുകയോ, അല്ലാത്തപക്ഷം പേരുള്‍കൊള്ളുന്ന ജോയിന്റ് അക്കൗണ്ടോ വേണ്ടി വരും. നിലവില്‍ എന്‍ ആര്‍ ഒ അക്കൗണ്ടുള്ളവര്‍ക്കും സഹായ തുക ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടും.

അക്കൗണ്ടില്‍ കുരുങ്ങി പ്രവാസി സഹായം; അപേക്ഷ തീയതി മെയ് 31 വരെ നീട്ടണമെന്ന് ആവശ്യം

എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പണമിടപാട് അടക്കമുള്ള എമര്‍ജന്‍സി സര്‍വീസ് മാത്രമേ ഇപ്പോള്‍ ബാങ്കുകളില്‍ നടക്കുന്നുള്ളൂ. പുതിയ അകൗണ്ട് ആരംഭിക്കുന്നതിനുള്ള സേവനം ബാങ്കുകള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 30 വരെയാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുമെന്നറിച്ചിരിക്കുന്നത്.

പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് വേണ്ട സാവകാശം നല്‍കുന്നതിനും, അര്‍ഹരായ മുഴുവന്‍ പ്രവാസികള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷ തീയതി മെയ് 31 വരെ നീട്ടണമെന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ എം ടി പി എ കരീം കേരള പ്രവാസികാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ഇ- മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Keywords:  Lock Down: Rs 5000 assistance for NRIs, Thiruvananthapuram, News, Bank, Lockdown, Application, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script