'അഞ്ചുതെങ്ങിൽ മീൻ കച്ചവടക്കാരന് നേരെ അതിക്രമം നടന്നെന്ന സംഭവം': പ്രതിഷേധവുമായി നാട്ടുകാരുടെ തുറമുടക്കി സമരം
Aug 16, 2021, 17:13 IST
തിരുവനന്തപുരം: (www.kvartha.com 16.08.2021) അഞ്ചുതെങ്ങിൽ മീൻ കച്ചവടക്കാരന് നേരെ അതിക്രമം നടന്നെന്ന സംഭവത്തിൽ നാട്ടുകാരുടെ തുറമുടക്കി സമരം.
അവനവൻ ചേരിയിലെ മീൻ കച്ചവടക്കാരന് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ തുറമുടക്കി സമരം ആരംഭിച്ചത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് ജാഥയായി മീൻ കച്ചവടക്കാർ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി ചേർന്നു. ആക്ഷൻ കൗൺസിൽ കൺവീനർ ഫാദർ ലൂസിയാൻ തോമസ് സമരം ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച മീൻ കച്ചവടവും വിപണനവും നിർത്തിവെക്കുമെന്നും, നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു. ഞായറാഴ്ച തുറനിവാസികൾ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് അവനവൻ ചേരിയിൽ മീൻക്കച്ചവടം നടത്തുകയായിരുന്ന അൽഫോൺസയുടെ മീൻ ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർ തട്ടിത്തെറിപ്പിച്ചെന്ന സംഭവം.
ജീവനക്കാരെ ന്യായീകരിച്ച നഗരസഭ ഇതുവരെയും അവർക്കെതിരെ നടപടി എടുത്തിട്ടില്ല എന്നാണ് ആരോപണം.
Keywords: News, Thiruvananthapuram, Kerala, State, Strike, Fishermen, Locals strike, Fishmonger, Locals strike in protest of violence against fishmonger.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.