ഒരു റോഡിന്റെ ശാപമോക്ഷത്തിനായി ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ പ്രതിഷേധം
Aug 16, 2021, 11:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 16.08.2021) ദൈവങ്ങൾ കനിയുവാൻ വേണ്ടി അമ്പലങ്ങളിൽ മുട്ടിലിഴയുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും സാധാരണ രീതിയിൽ കാണാറുണ്ട്. എന്നാൽ ഇവിടെ അധികൃതരുടെ കണ്ണ് തുറക്കാൻ വേണ്ടി വ്യത്യസ്ത സമരം ചെയ്തിരിക്കുകയാണ് വെള്ളിയാമറ്റം സ്വദേശികൾ.
വെള്ളിയാമറ്റം- ചെപ്പുകുളം പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കിക്കിട്ടാനായാണ് ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ ഈ അപൂർവ പ്രതിഷേധം. പഞ്ചായത്ത് ഫൻഡ് വകയിരുത്തിയിട്ടും വനംവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് റോഡ് പണി എങ്ങുമെത്താത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വെള്ളിയാമറ്റം- ചെപ്പുകുളം പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കിക്കിട്ടാനായാണ് ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും നാട്ടുകാരുടെ ഈ അപൂർവ പ്രതിഷേധം. പഞ്ചായത്ത് ഫൻഡ് വകയിരുത്തിയിട്ടും വനംവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ് റോഡ് പണി എങ്ങുമെത്താത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിന്റെ ശാപമോക്ഷത്തിനായാണ് ശരീരം വയ്യെങ്കിലും വൃദ്ധരടക്കമുള്ളവര്‍ സമരം ചെയ്ത് മുന്നോട്ട് വന്നത്. കഴിഞ്ഞ അഞ്ച് കൊല്ലമായി പ്രദേശവാസികൾ ഈ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്നു.
അധികാരികൾ ഇനിയും ഈ ദുരിതം കണ്ടില്ലെന്ന് നടിച്ചാൽ വലിയ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുവാനാണ് ഇവരുടെ തീരുമാനം. അതേസമയം നിയമം അനുസരിച്ച് മാത്രമേ അനുമതി നൽകാനാവൂയെന്നാണ് വനംവകുപ്പിന്റെ മറുപടി.
Keywords: News, Idukki, Kerala, State, Protest, Local News, Top-Headlines, Road, Locals protested to repair road.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

