SWISS-TOWER 24/07/2023

അസമയത്ത് വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ പിടി കൂടി പോലീസിലേല്‍പ്പിച്ചു, യുവാവിന് കെണിയൊരുക്കാൻ നാട്ടുകാരെ സംഘടിപ്പിച്ചത് ഭാര്യ

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 16.11.2016)  കൊണ്ടോട്ടി പെരുവള്ളൂര്‍ സൂപ്പര്‍ ബസാറില്‍ സ്ത്രീ തനിച്ച് താമസിക്കുന്ന വീട്ടില്‍ അസമയത്ത് കണ്ട യുവാവിനെ ഭാര്യയുടെ സഹായത്താൽ  നാട്ടുകാര്‍ പിടി കൂടി പോലീസിലേല്‍പ്പിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. സ്ഥിരമായി യുവതിയുടെ വീട്ടില്‍ വരാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതെ തുടര്‍ന്ന് യുവാവ് നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു.

പതിവ് തുടരുന്ന യുവാവിനോട് നാട്ടുകാര്‍ താക്കീത് നല്‍കിയിരുന്നു. എന്നിട്ടും യുവാവ് യുവതിയുടെ വീട്ടില്‍ വരുന്നത് നിര്‍ത്തിയിരുന്നില്ല.

എന്നാല്‍ ചൊവ്വാഴ്ചയും യുവാവ് വീട്ടിലെത്തിതറിഞ്ഞ് യുവാവിന്റെ ഭാര്യ സ്ഥലത്തെത്തി. ഭാര്യ തന്നെ ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കയറിയിരുന്ന യുവാവിനെ വീടിനുള്ളിലിട്ട് വാതില്‍ പുറത്തേക്ക് പൂട്ടി.ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വീടിന്റെ വാതില്‍ തുറന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതെ സമയം യുവാവിനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. യുവാവിനെതിരെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിക്കാനും ഒരുങ്ങുന്നുണ്ട്.

അസമയത്ത് വീട്ടിലെത്തിയ യുവാവിനെ നാട്ടുകാര്‍ പിടി കൂടി പോലീസിലേല്‍പ്പിച്ചു, യുവാവിന് കെണിയൊരുക്കാൻ നാട്ടുകാരെ സംഘടിപ്പിച്ചത് ഭാര്യ


Keywords: Malappuram, Kerala, Police, Woman, Wife,  Locals caught the youth and handed over to the police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia