തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്
Oct 20, 2020, 16:21 IST
തിരുവനന്തപുരം: (www.kvartha.com 20.10.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തി ഡിസംബർ പകുതിക്കു മുൻപായി ഭരണസമിതികൾ അധികാരമേൽക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ആലോചിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബർ 11-ന് പുതിയ ഭരണസമിതി നിലവിൽ വരുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കാൻ സർവക്ഷിയോഗം തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താനാണ് തീരുമാനമെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലൂടെയായിരിക്കും തിയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഏഴു ജില്ലകളിൽ ആദ്യഘട്ടത്തിലും, ശേഷിക്കുന്ന ഏഴു ജില്ലകൾ രണ്ടാംഘട്ടത്തിലും എന്ന വിധത്തിൽ വോട്ടെടുപ്പ് നടത്തുന്നതാണ് പരിഗണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രക്രിയകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സംവരണം നിശ്ചയിക്കൽ അടക്കമുള്ളവ അന്തിമഘട്ടത്തിലാണ്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഡിസംബർ 11-ന് പുതിയ ഭരണസമിതി നിലവിൽ വരുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന തരത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കാൻ സർവക്ഷിയോഗം തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താനാണ് തീരുമാനമെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലൂടെയായിരിക്കും തിയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Keywords: Local Self-Government Elections in December, Thiruvananthapuram, News, Politics, Election, Election Commission, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.