തദ്ദേശ ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ ഒപ്പത്തിനൊപ്പം

 


തദ്ദേശ ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ ഒപ്പത്തിനൊപ്പം
തിരുവന്തപുരം: സംസ്ഥാനത്ത് 26 തദ്ദേശവാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ടു സീറ്റുകളുടെ ഫലം പുറത്തു വന്നപ്പോള്‍ ഇരുമുന്നണികളും ഒപ്പമെത്തിയിരിക്കുകയാണ്.

മൂട്ടാര്‍ പഞ്ചായത്ത് പതിമൂന്നാംവാര്‍ഡ് ആലപ്പുറത്തുകാട് ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സുനീഷ് ആറുവോട്ടിനു വിജയിച്ചു. സി.പി.എം സീറ്റ് നിലനിര്‍ത്തി.

പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫി.ന്റെ സീറ്റ് പിടിച്ചെടുത്ത് കൊണ്ട് സി.പി.എമ്മി.ലെ ഗീത ബാബു 191 വോട്ടിന്റെ ഭൂരിപപക്ഷത്തിനു വിജയിച്ചു. നാദാപുരം കുറ്റിക്കാട് വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. പി.പി ഗിരീശന്‍ വിജയിച്ചു. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് 18- വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി. അനൂപ് 113 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു.

കരിമണ്ണൂര്‍ വാര്‍ഡിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി സൗമ്യ ഷാജി 28 വോട്ടുകള്‍ക്ക് എല്‍.ഡി.എഫിലെ എന്‍. ലീലയെ പരാജയപ്പെടുത്തി. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ഇ അലി വിജയിച്ചു. 212 വോട്ടിനാണു ജയിച്ചത്.

കാവാലം പഞ്ചായത്ത് ആറാംവാര്‍ഡ് കരിയൂര്‍ മംഗലം ഡിവിഷനില്‍ യു.ഡി.എഫിലെ അഭിലാഷ് കൊച്ചുതറ 29 വോട്ടിനു വിജയിച്ചു.
Keywords: Candidate, Engineering , College, Election, Thiruvananthapuram, State, Voters, Nadapuram, Malappuram, Congress, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia