ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ്14, എല്‍.ഡി.എഫ്11

 


തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത്തിയാറ് തദ്ദേശഭരണവാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പതിനാലും, എല്‍.ഡി.എഫിന് പതിനൊന്നും സീറ്റുലഭിച്ചു. ഇരുമുന്നണികളിലു മല്ലാതെ മത്സരിച്ച സോഷ്യലിസ്‌റ്ജനത (ഡെമോക്രാറ്റിക്) ഒരു സീറ്റില്‍ നറുക്കെടുപ്പിലൂടെ വിജയിച്ചു.

കൊല്ലം കോര്‍പ്പറേഷനിലെ അറുന്നൂറ്റിമംഗലം വാര്‍ഡില്‍ നിന്ന് സി.പി.ഐ.എമ്മിലെ ആശാബിജു 334 ഉം, കണ്ണൂര്‍ കൂത്തുപറമ്പ് ബ്‌ളോക്ക് പഞ്ചായത്തിലെ കോട്ടയം വാര്‍ഡില്‍ നിന്ന് സി.പി.ഐ.എമ്മിലെ സി.ലത 3870 വോട്ടിനും തിരഞ്ഞെടുക്കപ്പെട്ടു.

പാലക്കാട് ജില്ലയില്‍ വടകരപ്പതി ഗ്രാമപഞ്ചായത്തിലെ മേനോന്‍പാറ വാര്‍ഡില്‍ സോഷ്യലിസ്‌റ് ജനത (ഡെമോക്രാറ്റിക്) യിലെ ആര്‍. ബേബിയാണ് നറുക്കെടുപ്പിലൂടെ ജയിച്ചത്. യു.ഡി.എഫ്എസ്.ജെ.ഡി സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട് ലഭിച്ചതിനെതുടര്‍ന്നായിരുന്നു നറുക്കെടുപ്പ്. മറ്റ് ഗ്രാമപഞ്ചായത്തുകളിലെ വിജയികളും ഭൂരിപക്ഷവും.

തിരുവനന്തപുരം: മംഗലപുരത്തെ കുടവൂര്‍കെ.കരുണാകരന്‍ (സി.പി.ഐ.(എം))73, തൊളിക്കോട്ടെ വിനോബാനികേതന്‍ജയകുമാര്‍ (സി.പി.ഐ.(എം)) 276. കൊല്ലം: തഴവയിലെ കടത്തൂര്‍കിഴക്ക്‌സലിം (ഐ.എന്‍.സി)278, മൈലത്തെപളളിക്കല്‍ എസ്.ഷീബ (സി.പി.ഐ.(എം))18, തൃക്കോവില്‍വട്ടത്തെ കുറുമണ്ണ ജെ.മോളി (സി.പി.ഐ.(എം))73.

ആലപ്പുഴ: എടത്വയിലെ പച്ചഈസ്‌റ്‌ജോസഫ് ആന്റണി (എല്‍.ഡി.എഫ് (സ്വ)) 107, പളളിപ്പാട്ടെ വഴുതാനംജോസഫ് ജോര്‍ജ് (ഐ.എന്‍.സി) 35, മാവേലിക്കര താമരക്കുളത്തെ തെക്കേമുറി സജ്‌നാ രാജ് (ഐ.യു.എം.എല്‍) 18.

കോട്ടയം: വെച്ചൂരിലെ കൈപ്പുഴമുട്ട് പി.ഒ. വിനയചന്ദ്രന്‍ (സി.പി.ഐ.(എം))107. കുറുവിലങ്ങാട്ടെ ഇന്ദിരഗിരികെ.ശ്രീനിവാസന്‍ (കേരള കോണ്‍ഗ്രസ്.എം)134.

എറണാകുളം: കടമക്കുടിയിലെ പിഴലനോര്‍ത്ത് സോഫിമനോജ് (സി.പി.ഐ.(എം.സ്വ))21 എടവനക്കാട്ടെ പഞ്ചായത്ത് അജേഷ്‌ഘോഷ് (ഐ.എന്‍.സി)07. തൃശൂര്‍:പാവറട്ടിയിലെ കല്ലംതോട് റെക്‌സി ഡേവിഡ് (ഐ.എന്‍.സി)104.

പാലക്കാട്: കപ്പൂരിലെ മാവറ സി.എച്ച്.ഷൌക്കത്തലി മാസ്‌റര്‍ (ഐ.എന്‍.സി) 114, കപ്പൂരിലെ കുമാരനെല്ലൂര്‍ രുഗ്മിണി (ഐ.യു.എം.എല്‍) 382, കൊടുവായൂരിലെ കരുവന്നൂര്‍ത്തറ കെ.ആറു(യു.ഡി.എഫ്(സ്വ))140, നെല്ലിയാമ്പതിയിലെപുലയമ്പാറവി.എസ്.രജ്ഞിനി(സി.പി.ഐ(എം))41.

ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ്14, എല്‍.ഡി.എഫ്11മലപ്പുറം: തൃപ്രങ്ങോട്ടെ കൈനികര സുലൈഖ (ഐ.യു.എം.എല്‍) 142. കോഴിക്കോട്: കാവിലുംപാറയിലെ കാരിമുണ്ടരാജന്‍ അരീക്കര (സി.പി.ഐ.(എം))45.

കണ്ണൂര്‍: അയ്യന്‍കുന്നിലെ കച്ചേരിക്കടവ്‌ജെയ്‌സണ്‍ (ഐ.എന്‍.സി)324, മുഴക്കുന്നിലെ കുന്നത്തൂര്‍ കെ.വി.റഷീദ് (ഐ.യു.എം.എന്‍) 229.

കാസര്‍കോട്: ചെമ്മനാട്ടെ ചെമ്പരിക്ക ശംസുദ്ദീന്‍ (ഐ.യു.എം.എല്‍) 107, തൃക്കരിപ്പൂരിലെ തൃക്കരിപ്പൂര്‍ ടൗണ്‍ അബ്ദുല്‍ കരീം (ഐ.യു.എം.എല്‍) 570. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച കടത്തൂര്‍കിഴക്ക്, വഴുതാനം, മാവറ, കച്ചേരിക്കടവ് വാര്‍ഡുകളില്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ യു.ഡി.എഫ് ജയിച്ച വിനോബാനികേതന്‍, കുറുമണ്ണ, പച്ചഈസ്‌റ്, പിഴലനോര്‍ത്ത് വാര്‍ഡുകള്‍ എല്‍.ഡി.എഫിനു ലഭിച്ചു.

Keywords: Kerala, Election, UDF, LDF, Thiruvananthapuram, Kannur, Kasaragod, Ernakulam, Palakkad, Malappuram, Kottayam, Alappuzha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia