SWISS-TOWER 24/07/2023

Booked | ലോണ്‍ ആപിലൂടെ എടുത്ത തുക തിരിച്ചടച്ചിട്ടും യുവാവിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി, സൈബര്‍ പൊലീസ് കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ആപ് വഴി ലോണ്‍ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അനധികൃത ലോണ്‍ ആപിലൂടെ ലോണ്‍ എടുത്ത് മുഴുവന്‍ തുകയും തിരിച്ചടച്ചശേഷവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീലമായി മോര്‍ഫ് ചെയ്ത ഫോടോ പ്രചരിപ്പിക്കുമെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ട് വീണ്ടും പണം അടക്കാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവ് നാഷനല്‍ സൈബര്‍ ക്രൈം റിപോര്‍ടിങ് പോര്‍ടല്‍ വഴി പരാതി നല്‍കിയത്.

Booked | ലോണ്‍ ആപിലൂടെ എടുത്ത തുക തിരിച്ചടച്ചിട്ടും യുവാവിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി, സൈബര്‍ പൊലീസ് കേസെടുത്തു
 

ഈ കേസ് പിന്നീട് കണ്ണൂര്‍ സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ സൈബര്‍ സെല്‍ സി ഐ അറിയിച്ചു. ഓണ്‍ലൈന്‍ ആപ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കുന്നു.

ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപോര്‍ട് ചെയ്യപ്പെടുന്നത്. വന്‍തുക തിരിച്ചടച്ചാലും വായ്പക്കാരന്റെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ലോണ്‍ ആപുകള്‍ വഴി വായ്പയെടുക്കരുതെന്ന് സൈബര്‍ സി ഐ സനല്‍ കുമാര്‍ അറിയിച്ചു. ഇത്തരം കെണികളില്‍ വീണുപോയാല്‍ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിവരമറിയിക്കുകയോ അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Loan App Scammers Threaten Victim with Circulation of Immoral Photos; Cyber police registered case, Kannur, News, Loan App, Cheating, Cyber Police, Booked, Complaint, Threatening, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia