തിരുവനന്തപുരം: രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമുള്ള ലോഡ്‌ഷെഡ്ഡിങ് അനിശ്ചിത കാലത്തേക്ക് തുടരാന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. മാസം 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാരില്‍ നിന്ന് അധികമുള്ള ഓരോ യൂണിറ്റിനും 11 രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഡിസംബര്‍ പത്തിന് വാദം കേള്‍ക്കാനും റഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു.
വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് വേണമെന്നും വ്യവസായ സ്ഥാപനങ്ങള്‍ 75 ശതമാനത്തിനുമുകളില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ അധിക ഉപയോഗത്തിന് 11 രൂപ വീതം ഈടാക്കാന്‍ അനുവദിക്കക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും പിന്നീടേ തീരുമാനം കൈക്കൊള്ളൂ. ഈ ആവശ്യങ്ങളില്‍ റെഗുലേറ്ററി കമ്മീഷന്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്തേക്കുമെന്നാാണ് സൂചന. ഉപയോക്താക്കളുടെ അഭിപ്രായമറിയാന്‍ തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ നേരത്തേ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ബോര്‍ഡ്. ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കര്‍, ധനകാര്യ അംഗം എസ്. വേണുഗോപാല്‍ എന്നിവരാണ് കഴിഞ്ഞദിവസം കമ്മീഷന് അപേക്ഷ നല്‍കിയത്.
സ്വമേധയാ വൈദ്യുതി നിയന്ത്രിക്കാന്‍ കമ്മീഷന്‍ നേരത്തേ നല്‍കിയ നിര്‍ദ്ദേശം ഫലം കണ്ടിട്ടില്ല. അപൂര്‍വം വ്യവസായ സ്ഥാപനങ്ങളേ ഉപയോഗം കുറച്ച് സഹകരിക്കുന്നുള്ളൂ. തമിഴ്‌നാട്ടില്‍ വൈദ്യുതി ക്ഷാമം ഇവിടത്തേക്കാള്‍ രൂക്ഷമായതിനാല്‍ ഇരുസംസ്ഥാനങ്ങളിലും ഫാക്ടറികളുള്ള സ്ഥാപനങ്ങള്‍ ഉത്പാദനം മുഴുവന്‍ കേരളത്തിലേക്ക് മാറ്റിയതു ഉപഭോഗം കൂടാന്‍ കാരണമായി. ഉപഭോഗം കുറയ്ക്കാത്തവരില്‍ നിന്ന് പിഴയീടാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
Key Words: Kerala State Electricity Tariff Regulatory Commission, KSEB , Commission , Power cut , KSEB's request, Regulations, December, Kerala, Rain, Power

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.