പോലീസിനെ ശുദ്ധീകരിക്കാന്‍ പട്ടിക തയ്യാറാകുന്നു; പോലീസ് നന്നായില്ലെങ്കില്‍ ശരിയാക്കാന്‍ കര്‍മപദ്ധതി
Jun 11, 2016, 17:53 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.06.2016) സംസ്ഥാന പോലീസിലെ അഴിമതിക്കാരെയും ക്രിമിനലുകളെയും ക്രമസമാധാനച്ചുമതല ഉള്‍പ്പെടെ പ്രധാന തസ്തികകളില്‍ നിന്നു മാറ്റാനുള്ള പട്ടിക തയ്യാറാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ഇത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, ഇന്റലിജന്‍സ് ഡയറക്ടര്‍ ആര്‍ ശ്രീലേഖ എന്നിവര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടച്ചുമതല.
സംസ്ഥാന പൊലീസിനെ ശുദ്ധീകരിക്കാനും ജനസൗഹൃദപരമാക്കാനും അടിയന്തരവും ദീര്‍ഘകാല ലക്ഷ്യമുള്ളതുമായ പ്രത്യേക പദ്ധതികളാണ് ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ വളര്‍ന്ന കാലത്ത് പഴയ രീതികളില്‍ നിന്നു വ്യത്യസ്ഥമായി പൊലീസിനെതിരായ അച്ചടക്ക നടപടികള്‍ പരിഷ്‌കരിക്കും. ഉദാഹരണത്തിന്, ജനങ്ങളില്‍ നിന്നു വ്യക്തമായ തെളിവുകളോടെ പൊലീസിനെതിരെ പരാതി വന്നാല്‍ സ്ഥലംമാറ്റുകയോ സസ്‌പെന്‍ഡ് ചെയ്തു ശമ്പളം കൊടുക്കുകയോ ചെയ്യുന്നതിനു പകരം അടിയന്തര പ്രാധാന്യത്തോടെ ഡിസ്മിസല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ആവശ്യമെങ്കില്‍ കടക്കും.
ഇതിന് സഹായകമായ വിധത്തില്‍ പൊലീസ് ആക്റ്റ് ഭേദഗതി ചെയ്യും. പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍, ഫോട്ടോകള്‍ എന്നിവ അടിയന്തര നടപടിക്കു കാരണമാക്കാവുന്ന തെളിവായി സ്വീകരിക്കും. സ്വാധീനമുള്ളവര്‍ക്കെതിരേ പരാതി കൊടുത്താല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരെ വിളിച്ചുവരുത്തി മോശമായി പെരുമാറുന്ന സംഭവങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്നിവയില്‍ ഉടനടി നടപടിയുണ്ടാകും.
എസ് ഐ, സി ഐ, ഡി വൈ എസ് പി തലങ്ങളിലും പഴയ കോണ്‍സ്റ്റബിളായ ഇപ്പോഴത്തെ സി പി ഒ, പഴയ ഹെഡ് കോണ്‍സ്റ്റബിളായ ഇപ്പോഴത്തെ സീനിയര്‍ സി പി ഒ തസ്്തികകളിലുമുള്ളവരില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യാപക പരാതികളാണുള്ളത്. കൈക്കൂലി വാങ്ങുന്ന കേസുകളില്‍ നടപടി വൈകിപ്പിക്കില്ല. സ്ത്രീകളോട് ഏതെങ്കിലും തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയാലും വച്ചുപൊറുപ്പിക്കില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൂര്‍ണമായും രംഗത്തുനിന്നു മാറ്റി ഓഫീസ് ചുമതലകളില്‍ ഒതുക്കും.
Keywords: Kerala, Thiruvananthapuram, Police, CM, Pinarayi vijayan, Complaint, Case, Senior CPO, Constable, SI, CI, DYSP, Promotion, Women's complaint, Investigation, List under preparation for making a good police team.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.