Liquor smuggling | കേരളത്തിൽ മദ്യത്തിന് വില കൂടിയതോടെ മാഹിയിൽ നിന്നുള്ള മദ്യ കടത്ത് സജീവമായതായി ആക്ഷേപം

 


മാഹി: (www.kvartha.com) കേരളത്തിൽ മദ്യത്തിന് വീണ്ടും വില കൂടിയതോടെ തൊട്ടടുത്ത പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശ പരിധിയിൽ വരുന്ന മാഹിയിലേക്ക് മദ്യപരുടെ ഒഴുക്കു തുടങ്ങി. ഇതോടെ മാഹി കേന്ദ്രീകരിച്ച് മദ്യം കടത്തിയിരുന്ന സംഘവും സജീവമായിട്ടുണ്ടെന്നാണ് പരാതി. ഇതു തടയുന്നതിനായി അതിർത്തിക്കപ്പുറം ഇരു ഭാഗത്തെയും എക്സൈസ് ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതിനാൽ അർധരാത്രിയിലും പുലർചെയുമുള്ള ട്രെയിനുകളെയാണ് മദ്യക്കടത്തുകാർ ആശ്രയിക്കുന്നതെന്നാണ് വിവരം.

ചില ലോകൽ, ലിമിറ്റഡ് സ്റ്റോപ് ബസ് ജീവനക്കാരും മദ്യക്കടത്തുകാരായി മാറുന്നുണ്ടെന്നാണ് ആക്ഷേപം. ഓരോ ട്രിപിലും രണ്ടോ മൂന്നോ മദ്യക്കുപ്പികൾ ഇവർ കടത്തുന്നുണ്ടെന്നും ഡ്രൈവറുടെ ഭാഗത്ത് ഒളിപ്പിക്കുന്ന മദ്യക്കുപ്പി ചെക് പോസ്റ്റിൽ പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് ഇവർ മദ്യം കടത്തുന്നതെന്നുമാണ് പറയുന്നത്. മാഹി ആശുപത്രി ജൻക്ഷൻ ബസ് സ്റ്റോപിന് സമീപത്ത് മദ്യക്കടയിലെ ജീവനക്കാർ റോഡിലിറങ്ങി ബസിലേക്ക് നേരിട്ട് മദ്യം നൽകുന്നത് പതിവ് കാഴ്ചയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇതിനെതിരെ അധികൃതരും നടപടിയെടുക്കുന്നില്ല.

Liquor smuggling | കേരളത്തിൽ മദ്യത്തിന് വില കൂടിയതോടെ മാഹിയിൽ നിന്നുള്ള മദ്യ കടത്ത് സജീവമായതായി ആക്ഷേപം

കുറച്ച് കാലമായി മാഹിയിൽ തമ്പടിക്കുന്ന മദ്യപന്മാരും അധികമായിട്ടുണ്ട്. ഇതോടൊപ്പം മോഷ്ടാക്കളും , ക്രിമിനൽ സംഘങ്ങളും വർധിച്ച് വരുന്നുണ്ട്. ഈയടുത്ത കാലത്തായി കടകളിൽ കയറി മൊബൈൽ ഫോൺ, പണം എന്നിവ മോഷ്ടിക്കുന്നവരുടെയും എണ്ണം പെരുകിയിട്ടുണ്ട്. ചില്ലറ സാധനങ്ങൾ മോഷ്ടിച്ച് വിറ്റ് കിട്ടുന്ന പണം കൊണ്ട് മദ്യപിക്കുകയും, തമ്മിൽ തല്ലും പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

വരും ദിവസങ്ങളിൽ മാഹിയിലേക്ക് മദ്യപരുടെ ഒഴുക്ക് തന്നെയുണ്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം തന്നെ പൊലീസുകാരുടെ ജോലിഭാരവും വർധിക്കാൻ സാധ്യതയേറിയിട്ടുണ്ട്. നേരത്തെ മാഹിയിൽ നിന്നും കടൽമാർഗം മദ്യം കടത്തുന്നത് സജീവമായിരുന്നു. ഇതു തടയുന്നതിനായി കോസ്റ്റൽ പൊലീസ് രംഗത്തുണ്ടെങ്കിലും കേരളത്തിൽ മദ്യത്തിന് വില കൂടിയതോടെ കടൽ മാർഗേയുള്ള മദ്യ കടത്ത് വ്യാപകമാകാൻ സാധ്യതയേറിയിട്ടുണ്ടെന്നാണ് അറിയുന്നത്.

Keywords: Kerala, Local News, News, Top-Headlines, Kerala, Smuggling, Liquor, Police, bus, Ship, Criminal Case, Case, Complaint, Liquor smuggling to Kerala from Mahe.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia