500, 1000 രൂപ നോട്ടുകള്‍ ബിവറേജില്‍ എടുക്കില്ല; ബിവറേജിലെ ക്യൂ അപ്രത്യക്ഷമായി

 


കൊച്ചി: (www.kvartha.com 09.11.2016) കള്ളപ്പണവും തീവ്രവാദവും ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. ഇതോടെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കയാണ്. കടകള്‍ക്കു മുന്‍പില്‍ ഇതുകാട്ടി നോട്ടിസും പതിച്ചു.

ഉത്തരവു വന്നതിനു പിന്നാലെ കലവൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്നു ജീവനക്കാര്‍ അറിയിച്ചു. ഇതോടെ ബിവറേജിലെ നീണ്ട ക്യൂ ഇല്ലാതായി. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണിയിലും മരുന്നുകടകളിലും ഈ നോട്ടുകള്‍
500, 1000 രൂപ നോട്ടുകള്‍ ബിവറേജില്‍ എടുക്കില്ല; ബിവറേജിലെ ക്യൂ അപ്രത്യക്ഷമായി
സ്വീകരിക്കുമെന്ന് എംഡി അറിയിച്ചു.

മൂന്നുദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നു സ്വകാര്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്കുകള്‍ വഴി നേരിട്ട് ഇടപാട് നടത്താനാണ് നിര്‍ദേശം. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ചശേഷം ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ് ഇവയിലേതെങ്കിലുമൊന്നിന്റെ കോപ്പി ബാങ്കുകള്‍ക്ക് നല്‍കണം.

Also Read: 
ബാക്കിനല്‍കാന്‍ പണമില്ല: കടകളിലും ഹോട്ടലുകളിലും തര്‍ക്കം; ഭക്ഷണം കഴിക്കുന്നെങ്കില്‍ 500 രൂപയ്ക്കും 1000 രൂപയ്ക്കും കഴിക്കണമെന്ന് ഹോട്ടലുടമകള്‍

Keywords:  liquor shops will not accept 500, 1000 notes, Fake Money, Kochi, Terror Attack, RBI, Bank, Aadhar Card, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia