Seizure | 'കണ്ണൂരില്‍ വീട്ടുമുറ്റത്തെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി'
Sep 12, 2024, 23:25 IST
Liquor Seized from Underground Cell in Kannur
● പിടിച്ചെടുത്തത് 102 ലിറ്റര്‍
● പ്രതിയെ അറസ്റ്റ് ചെയ്തു.
കണ്ണൂര്‍: (KVARTHA) വീട്ടിലെ ഭൂഗര്‍ഭ അറയില്‍ നിന്നും 102 ലിറ്റര്‍ മദ്യം പിടികൂടി എക്‌സൈസ് സംഘം. എക്സൈസ് റെയ് ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സിപി ഷനില്‍ കുമാറും സംഘവും ചേര്‍ന്നാണ് മദ്യം പിടികൂടിയത്. ചക്കരകല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിനോദന്‍ എന്നയാളുടെ വീട്ടിന്റെ മുറ്റത്തെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച മദ്യമാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എംകെ സന്തോഷ്, പ്രിവെന്റിവ് ഓഫീസര്‍മാരായ എന്‍ രജിത് കുമാര്‍, എം സജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിവി ഗണേഷ് ബാബു, സിവി മുഹമ്മദ് ബഷീര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പിവി ദിവ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
#Kannur, #ExciseRaid, #LiquorSeizure, #KeralaNews, #IllegalLiquor, #CrimeNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.