വിദേശമദ്യം ശേഖരിച്ച് വീട്ടില്‍ ചില്ലറ വില്‍പ്പന നടത്തിയാളെ റിമാന്‍ഡ് ചെയ്തു

 


ADVERTISEMENT

ചേര്‍ത്തല:(www.kvartha.com 05/02/2018) വീട്ടില്‍ വിദേശമദ്യം ശേഖരിച്ച് ചില്ലറ വില്‍പ്പന നടത്തിയ ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കറുകയില്‍ വിജയന്‍ (57) നെയാണ് പിടികൂടിയത്. മൂന്നേമുക്കാല്‍ ലിറ്റര്‍ മദ്യം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

മുഹമ്മയിലെ ബിവറേജസ് മദ്യവില്‍പ്പന ശാലയില്‍ നിന്ന് വാങ്ങുന്ന മദ്യം ഇയാള്‍ വീട്ടില്‍ ഇരട്ടി വിലയ്ക്കാണ് ചില്ലറ വില്‍പ്പന നടത്തിയിരുന്നതെന്നും പരാതിയെ തുടര്‍ന്ന് നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

വിദേശമദ്യം ശേഖരിച്ച് വീട്ടില്‍ ചില്ലറ വില്‍പ്പന നടത്തിയാളെ റിമാന്‍ഡ് ചെയ്തു

ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് വിജയന്‍ മദ്യം ശേഖരിക്കുന്നതായി ലഭിച്ച് സൂചനയെ തുടര്‍ന്നായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എല്‍ ഷിബു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രസന്നന്‍, സാനു, സിവില്‍ ഓഫീസര്‍ മായാജി, സന്തോഷ്, പി കെ രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Liquor, Case, Remanded, Arrest, Court, Accused, Liquor sale; man arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia