Liquor Prohibition Committee | സര്‍കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടികളില്‍ മദ്യവിപത്തുകൂടി ഉള്‍പെടുത്തണമെന്ന് മദ്യനിരോധന സമിതി
Oct 28, 2022, 16:01 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) സര്‍കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടികളില്‍ മദ്യവിപത്തുകൂടി ഉള്‍പെടുത്തണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജെനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടിയ അളവില്‍ ഉപയോഗിക്കപ്പെടുന്നതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതുമായ ലഹരിവസ്തു മദ്യമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
വര്‍ഷം 15,000 കോടിയിലേറെ രൂപയുടെ മദ്യമാണ് അംഗീകൃത മദ്യശാലകളിലൂടെ മാത്രം വില്‍ക്കുന്നത്. കൊലപാതകങ്ങള്‍, പൊലീസ് കേസുകള്‍, വാഹനാപകടങ്ങള്‍, കുടുംബ തകര്‍ചകള്‍, വിവാഹ മോചനങ്ങള്‍ , ആത്മഹത്യകള്‍ ഇവയ്‌ക്കെല്ലാം കാരണമാകുന്ന പ്രധാന കാരണം ലഹരി വസ്തുവിന്റേയും മദ്യത്തിന്റേയും ഉപയോഗം തന്നെ.
മദ്യവിപത്ത് നിസാര വത്കരിച്ചു കൊണ്ടുള്ള ലഹരി വിരുദ്ധ പോരാട്ടം ഫലം നല്‍കില്ലെന്നും കൗണ്‍സില്‍ വിലയിരുത്തി. പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനുള്ള അനുമതി, നിലവില്‍ മദ്യപിക്കാത്തവരെ മുഖ്യമായും സ്ത്രീകളെ മദ്യത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ തീരുമാനമാണെന്നും സര്‍കാര്‍ അത് തിരുത്തണമെന്നും കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. വിന്‍സെന്റ് മാളിയേക്കല്‍, ബി ആര്‍ കൈമള്‍ കരുമാടി, ശശി വയനാട്, ടി ചന്ദ്രന്‍ കണ്ണൂര്‍, ഇസാബിന്‍ അബ്ദുള്‍ കരീം, ഖദീജ നര്‍ഗീസ്, ആന്റണി പന്തല്ലൂക്കാരന്‍, പാസ്റ്റര്‍ ജോസഫ് അമ്പാട്ട്, മജീദ് മാടമ്പാട്ട്, പപ്പന്‍ കന്നാട്ടി, സില്‍ബി ചുനയംമാക്കല്‍, വെളിപാലത്ത് ബാലന്‍, എ കെ സുല്‍ത്വാന്‍, റോയി ജോര്‍ജ്, എ രഘു മാസ്റ്റര്‍, ഈപ്പന്‍ കരിയാറ്റില്‍, പി വി സന്തോഷ്, മുഹമ്മദ് ഫസല്‍, കെ പ്രകാശന്‍, വിജയന്‍ എം, അശറഫ് മമ്പറം തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Liquor Prohibition Committee should include dangers of alcohol in anti-drug awareness programs of government, Kozhikode, News, Liquor, Meeting, Drugs, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

