മദ്യത്തിന് വില കുത്തനെ കൂടും; വർധന 10 മുതൽ 35 ശതമാനം വരെ, വെര്‍ച്വല്‍ ക്യുവിനും ബാറുകള്‍ വഴി പാഴ്സലിനും അനുമതി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.05.2020) സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന് നികുതി കൂട്ടുക വഴി സംസ്ഥാനത്ത് മദ്യവില കുത്തനെ വർധിക്കും. പത്തു ശതമാനം മുതല്‍ 35 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. ഇതോടെ വില കൂടിയ മദ്യത്തിന് 50 രൂപ വരെ കൂടുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സും ഇറക്കും. ഇതുവഴി 700 കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് 265 ബിവറേജ് ഔട്ട്ലെറ്റുകൾ, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകൾ, 605 ബാറുകള്‍, 339 ബിയര്‍-വൈൻ പാര്‍ലറുകള്‍ എന്നിവയാണുള്ളത്. ബാറുകളിലും പാര്‍ലറുകളിലും ഇരുന്നുള്ള മദ്യപാനം തല്‍ക്കാലം അനുവദിക്കില്ല.


മദ്യത്തിന് വില കുത്തനെ കൂടും; വർധന 10 മുതൽ 35 ശതമാനം വരെ, വെര്‍ച്വല്‍ ക്യുവിനും ബാറുകള്‍ വഴി പാഴ്സലിനും അനുമതി

400 രൂപ വിലയുള്ളതിന് 10 ശതമാനവും അതിന് മുകളില്‍ വിലയുള്ളതിന് 35 ശതമാനവുമാണ് കൂട്ടുന്നത്. ബാറുകളില്‍ മദ്യം പാഴ്‌സലായി കൊടുക്കാനും അനുമതി നല്‍കി. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണു ശിപാര്‍ശ. ബീയറിനും വൈനും 10 ശതമാനം വിലകൂടും.

നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 202 ശതമാനവും. വിദേശ നിര്‍മ്മിതി വിദേശമദ്യത്തിന്റെ നികുതി 80 ശതമാനമാകും. ബീയറിന്റെ നികുതി 102 ശതമാനമാകും. സാമൂഹ്യ അകലം പാലിക്കാനും തിരക്ക് കുറയ്ക്കാനും മൊബൈല്‍ ആപ്പ് വഴി വെര്‍ച്വല്‍ ക്യൂവും ആലോചനയിലുണ്ട്. ഇതിനായി അബ്ക്കാരി നിയമം പരിഷ്‌ക്കരിക്കാനുമാണ് തീരുമാനം.

Summary: Liquor Price to be hiked in Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia