മദ്യനയം മാറ്റി ബാറുകള്‍ തുറക്കും എന്ന് അറിഞ്ഞിട്ടും പ്രക്ഷോഭം പ്രഖ്യാപിക്കാതെ പ്രതിപക്ഷം; അണിയറയില്‍ മുറുമുറുപ്പ്
Jun 25, 2016, 11:50 IST
തിരുവനന്തപുരം: (www.kvartha.com 25.06.2016) മദ്യനയത്തില്‍ മാറ്റം വരുത്തി പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് പറയാന്‍ തയ്യാറാകാത്ത പ്രതിപക്ഷ നേതാക്കളുടെ നിലപാടിനെതിരെ യുഡിഎഫില്‍ മുറുമുറുപ്പ്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടുള്ള പ്രതികരണം അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ചേര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനം നിരാശപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസിലെയും യുഡിഎഫിലെ മറ്റു കക്ഷികളിലെയും നേതാക്കളുടെയും എംഎല്‍എമാരുടെയും പൊതുവികാരം.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ കൊണ്ടുവന്ന നടപടികള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ബാറുകള്‍ പൂട്ടുകവഴിയാണ് യുഡിഎഫ് സര്‍ക്കാര്‍ മദ്യ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിച്ചത്. അത് ഫലം കണ്ടില്ല എന്നു പറയുന്നതിന്റെ അര്‍ത്ഥം പൂട്ടിയ ബാറുകള്‍ തുറക്കുന്ന നയം നടപ്പാക്കും എന്നുതന്നെയാണുതാനും. ക്രൈസ്തവ സഭാ നേതൃത്വം ഇതിനെ എതിര്‍ത്തപ്പോള്‍ പ്രമുഖ മദ്യ വ്യവസായി കൂടിയായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈ നയം മാറ്റത്തെ അനുകൂലിക്കുകയാണ് ചെയ്തത്.
എന്നാല്‍ മദ്യനയത്തില്‍ ഊന്നി പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ ആക്രമിക്കാനും പ്രക്ഷോഭം പ്രഖ്യാപിക്കാനും തയ്യാറായില്ല എന്നത് പ്രതിപക്ഷത്തിന്റെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, നയമില്ലാത്ത നയപ്രഖ്യാപനം എന്ന് വിമര്‍ശിച്ചെങ്കിലും ആദ്യ നയപ്രഖ്യാപനമായതുകൊണ്ട് ഞങ്ങള്‍ കൂടുതലൊന്നും പറയുന്നില്ല എന്ന് പറഞ്ഞ് രമേശ് ചെന്നിത്തല വിമര്‍ശനം മയപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷത്തെ നയിച്ച് പരിചയമില്ലാത്തത്തിന്റെ പോരായ്മ പ്രകടമായ വാര്‍ത്താ സമ്മേളനമാണ് രമേശിന്റെ നേതൃത്വത്തില്‍ നടത്തിയത് എന്നുമുണ്ട് വിമര്‍ശനം.
രമേശിന്റെ ഊഴം കഴിഞ്ഞ് കുഞ്ഞാലിക്കുട്ടി സംസാരിക്കുമ്പോഴും ഇടയ്ക്ക് രമേശ് ഇടപെട്ടുകൊണ്ടിരുന്നതാണ് ഇതിനു കാരണം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് പരാജയമാണ് എന്ന് പ്രചരിപ്പിക്കാനുള്ള എ ഗ്രൂപ്പിന്റെ ശ്രമമാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ എന്ന പ്രതീതിയും ശക്തമാണ്. മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായ ഉമ്മന്‍ ചാണ്ടി വെറും എംഎല്‍എ മാത്രമായി യുഡിഎഫ് പക്ഷത്ത് ഇരിക്കുകയാണ്.
യുഡിഎഫ് ചെയര്‍മാനാകാണം എന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയുമില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിതന്നെയാണ് പ്രതിപക്ഷത്തിന്റെ അപ്രഖ്യാപിത നേതാവ് എന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. അത് സ്ഥാപിക്കാന്‍ രമേശ് ചെന്നിത്തലയെ ചെറുതാക്കി കാണിക്കാന്‍ അവര്‍ ശ്രമിക്കുന്നു എന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. മദ്യനയം മാറ്റുന്നതിനെതിരെ കൂടുതല്‍ രൂക്ഷമായ പ്രതികരണം വൈകാതെ രമേശില്‍ നിന്ന് ഉണ്ടായേക്കും എന്നുമുണ്ട് സൂചന.

Also Read:
കാസര്‍കോട്ടെ മുക്കുപണ്ട തട്ടിപ്പ് പുറത്തു കൊണ്ടുവരുന്ന ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രനെ സ്ഥലം മാറ്റി; പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം
Keywords: Liquer policy, UDF in Dilemma and Ramesh also, Thiruvananthapuram, Protest, Ramesh Chennithala, Oommen Chandy, UDF, Press meet, Criticism, Media, Chief Minister, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.