SWISS-TOWER 24/07/2023

കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത കെ എം ഷാജി എംഎല്‍എയ്ക്കുനേരെ വധഭീഷണി; ഡിജിപിക്കു പരാതി നല്‍കി; ഭീഷണിക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് മുസ്ലിം ലീഗ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 19.04.2020) പ്ലസ്ടു കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത കെ എം ഷാജി എംഎല്‍എയ്ക്കുനേരെ വധഭീഷണി. ഇതുസംബന്ധിച്ച് കെ എം ഷാജി ഡിജിപിക്കു പരാതി നല്‍കി. ഫെയ്‌സ്ബുക്കിലൂടെ വന്ന ഭീഷണിയെക്കുറിച്ച് എംഎല്‍എയുടെ ഗണ്‍മാന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ഷാജിക്ക് എതിരെയുള്ള ഭീഷണിക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

അതിനിടെ കോഴക്കേസ് പരാതിയില്‍ എഫ് ഐ ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ അന്വേഷണത്തിന് തുടക്കമായെങ്കിലും പുതിയ സംഘം വന്നേക്കും. അന്വേഷണച്ചുമതലയുള്ള വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് ഡി വൈ എസ് പി വി മധുസൂദനന്‍ അടുത്ത മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഘമെത്തുന്നത്. തിങ്കളാഴ്ച വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിനുശേഷമായിരിക്കും അന്വേഷണ നടപടികളിലേക്ക് വിജിലന്‍സ് കടക്കുക.

കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്ത കെ എം ഷാജി എംഎല്‍എയ്ക്കുനേരെ വധഭീഷണി; ഡിജിപിക്കു പരാതി നല്‍കി; ഭീഷണിക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് മുസ്ലിം ലീഗ്

കോഴിക്കോട് വിജിലന്‍സ് റേഞ്ച് എസ് പി പി സി സജീവന്‍ തന്നെയായിരിക്കും കേസിന്റെ മേല്‍നോട്ടച്ചുമതല തുടര്‍ന്നും വഹിക്കുന്നത്. എന്നാല്‍ നിലവില്‍ അന്വേഷണം നടത്തുന്ന ഡിവൈഎസ്പി മധുസൂദന്‍ മാറി, പുതിയ ഡി വൈ എസ് പിയും സിഐയും അടങ്ങുന്ന സംഘം അന്വേഷണത്തിനായി എത്തിയേക്കും.

മധുസൂദനന്‍ അടുത്തമാസം സര്‍വീസില്‍ നിന്ന് വിരമിക്കുമെന്നതാണ് പുതിയ ടീമിനുള്ള കാരണം. അന്വേഷണചുമതല നല്‍കിയാല്‍ പോലും മധുസൂദനന്‍ വിരമിക്കുന്നതോടെ പുതിയ ഉദ്യോഗസ്ഥനെ കണ്ടെത്തേണ്ടി വരും. അങ്ങനെ വന്നാല്‍ കേസില്‍ കാലതാമസം നേരിടാനിടയുണ്ട്. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി കേസിനെ ഉപയോഗിക്കുകയും ചെയ്യും.

ഈ സാഹചര്യത്തിലാണ് അന്വേഷണസംഘത്തിന്റെ പ്രാധാന്യം പ്രസക്തമാകുന്നത്. അതിനിടെ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് യുഡിഎഫിന്റെ തീരുമാനം. ആദ്യഘട്ട ചോദ്യം ചെയ്യലിനു പിന്നാലെ കെ എം ഷാജി എംഎല്‍എയ്ക്ക് പുറമെ സ്‌കൂള്‍ മാനേജരായിരുന്ന പി വി പത്മനാഭന്‍ കൂടി പ്രതിയാകുമെന്നും സൂചനയുണ്ട്. കോഴ വാങ്ങുന്നതു പോലെ തന്നെ നല്‍കുന്നതും കുറ്റകരമാണെന്നാണ് നിയമം. ഈ സാഹചര്യത്തിലാണ് മാനേജര്‍ കൂടി പ്രതിയാകുന്നത്.

Keywords:  Life threat against KM Shaji MLA, Kannur, News, Politics, Report, Murder, Threat, Complaint, Allegation, Probe, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia