പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്കു മരണം വരെ തടവ്

 


കല്‍പറ്റ: (www.kvartha.com 30.10.2015) പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് കല്‍പറ്റ സ്‌പെഷല്‍ കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ജീവിതാന്ത്യം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ഇതിനു പുറമെ, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് അഞ്ചു വര്‍ഷം കഠിനതടവും പ്രതി അനുഭവിക്കണമെന്നു കോടതി ഉത്തരവായി. കല്‍പറ്റ എമിലി കല്ലുപറമ്പില്‍ കെ.സി. രാജന്‍ (55) വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ടുവരുന്ന സമയത്തു പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു എന്നാണു പ്രോസിക്യൂഷന്‍ കേസ്. 

പെണ്‍കുട്ടി ഗര്‍ഭിണിയായി, ഒരു കുട്ടിക്കു ജന്മം നല്‍കുകയും ചെയ്തു. ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണു കുട്ടിയുടെ പിതാവെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചു. പിഴസംഖ്യ പ്രതിയുടെ വസ്തുവില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.

പീഡനത്തിനിരയാകുന്നവര്‍ക്കു നഷ്ടപരിഹാരം കൊടുക്കുന്ന നിയമപ്രകാരം കുട്ടിക്കു മൂന്നു ലക്ഷം രൂപ നല്‍കാനും ഉത്തരവായിട്ടുണ്ട്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്കു മരണം വരെ തടവ്


Keywords: Kerala, Wayanad, Abuse, Student, Pregnant Woman, Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia