Akkamma Cherian | 'തിരുവിതാംകൂറിലെ ഝാന്‍സി റാണി'; ബ്രിടീഷുകാരുടെ മുന്നില്‍ നെഞ്ചുവിരിച്ച് പോരാടിയ അക്കാമ്മ ചെറിയാന്
Aug 8, 2022, 20:25 IST
കൊച്ചി: (www.kvartha.com) തിരുവിതാംകൂറിലെ കാഞ്ഞിരപ്പള്ളിയിലെ ഒരു ചെറിയ കുഗ്രാമത്തില്‍ ജനിച്ച അക്കാമ്മ ചെറിയാന് പിന്നീട് രചിച്ചത് തിളങ്ങുന്ന അധ്യായങ്ങളായിരുന്നു. തൊഴില്‍പരമായി അധ്യാപികയാണെങ്കിലും അവരുടെ യഥാര്‍ഥ സ്വപ്നം രാജ്യം സ്വതന്ത്രമായി കാണുക എന്നതായിരുന്നു. അതിനാല്‍, സ്വാതന്ത്ര്യ സമരത്തില്‍ ചേരുന്നതിനായി ജോലി ഉപേക്ഷിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ പൊതുപ്രകടനം നടത്താന്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍ ദിവാന് തന്റെ വിവേചനാധികാരം ഉപയോഗിച്ച് 1938 ഓഗസ്റ്റില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തി. ഇത് കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ നിയമലംഘന പ്രസ്ഥാനത്തിന് ജന്മം നല്കി.
പാര്‍ടിയുടെ നേതാക്കള്‍ തടവിലാക്കപ്പെട്ടു. ജയിലില്‍ കിടക്കുന്ന നേതാക്കളെ മോചിപ്പിക്കാനും തിരുവിതാംകൂറില്‍ ഉത്തരവാദിത്തമുള്ള സര്‍കാര്‍ സ്ഥാപിക്കാനും ഭരണാധികാരികളില്‍ സമ്മര്‍ദം ചെലുത്താന്‍ അക്കാമ്മ വലിയ റാലി സംഘടിപ്പിച്ചു. അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന അക്കാമ്മ, തന്റെ ആത്മകഥയില്‍ ഇങ്ങനെ എഴുതുന്നു, 'നിയോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു, അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു, എന്നിട്ടും ഞാന്‍ അത് ചെയ്യാന്‍ സന്നദ്ധനായി'.
അക്കാമ്മയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ 20,000-ത്തിലധികം പേര് പങ്കെടുത്തു. അവരുടെ ധൈര്യത്തെ നിരവധി പേര് അഭിനന്ദിക്കുകയും ഗാന്ധിജി അവര്‍ക്ക് 'തിരുവിതാംകൂറിലെ ഝാന്‍സി കി റാണി' എന്ന പദവി നല്‍കുകയും ചെയ്തു. 1938 ഒക്ടോബറില്‍, സ്ത്രീ വോളന്റീയര്‍മാരെ സംഘടിപ്പിക്കാന്‍ പാര്‍ടി അക്കാമ്മയെ ചുമതലപ്പെടുത്തി. അവര്‍ രാജ്യത്തുടനീളം വിശ്രമമില്ലാതെ യാത്ര ചെയ്യുകയും അംഗങ്ങളായി ചേരാന്‍ സ്ത്രീകളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. 1939 ഡിസംബര്‍ 24 ന്, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തുതിന് ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
ജയില്‍ മോചിതയായ ശേഷം അവര്‍ മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തകയായി മാറി. 1942-ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനത്തില്‍ പാസാക്കിയ ക്വിറ്റ് ഇന്‍ഡ്യ പ്രമേയത്തെ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അവര്‍ സ്വാഗതം ചെയ്തു. നിരോധന ഉത്തരവുകള്‍ ലംഘിച്ചതിനും പ്രതിഷേധങ്ങള്‍ നടത്തിയതിനും അക്കാമ്മ നിരവധി അറസ്റ്റുകള്‍ നേരിട്ടു. ഇതൊന്നും ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. സ്വാതന്ത്ര്യാനന്തരം, 1947-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ 1967-ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു, സ്വാതന്ത്ര്യ സമരസേനാനികളുടെ പെന്ഷന് ഉപദേശക സമിതി അംഗമായി സേവനമനുഷ്ഠിച്ചു. 1982 മെയ് അഞ്ചിന് അക്കാമ്മ ചെറിയാന് അന്തരിച്ചു.

Keywords: Latest-News, Kerala, Top-Headlines, Nari-Shakti, Independence-Freedom-Struggle, Independence-Day, History, Freedom, India, Akkamma Cherian, Azadi Ka Amrit Mahotsav, Life and times of Akkamma Cherian.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.