നായവളര്‍ത്തല്‍ -ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തും

 


തിരുവനന്തപുരം: (www.kvartha.com 17.09.15) നായ വളര്‍ത്തലിന് ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനായുള്ള ഉത്തരവ് ഉടനേ ഗവണ്‍മെന്റ് പുറപ്പെടുവിക്കുമെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ അറിയിച്ചു. ഉടമസ്ഥരില്‍ നായ പരിപാലനം സംബന്ധിച്ച കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിക്ഷിപ്തമാകുന്നതോടെ തെരുവ് നായ ശല്യം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.

തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണ പരിപാടി ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. തെരുവ് നായ വന്ധ്യംകരണത്തിനുള്ള സംസ്ഥാന വ്യാപകമായ പരിപാടി സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കും. വളര്‍ത്തുനായ്ക്കള്‍ ഉള്‍പ്പെടെ പരമാവധി വന്ധ്യംകരണം ഈ കാലയളവില്‍ നടത്തും.

ഇതിനായി മൃഗ സംരക്ഷണ വകുപ്പിന്റെ 50 പോളി ക്ലിനിക്കുകള്‍ താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തി; 25 എണ്ണം കൂടി അപ്‌ഗ്രേഡ് ചെയ്യും. ബ്ലോക്ക്തല, ഗ്രാമതല, വെറ്റിനറി ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യം ഉണ്ടായിരിക്കും. നായ്ക്കളെ പിടിച്ച് ആശുപത്രിയില്‍ എത്തിക്കാനും കുത്തിവയ്പിന് ശേഷം അതത് സ്ഥലങ്ങളില്‍ തിരിച്ചെത്തിക്കാനും ഉള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.
നായവളര്‍ത്തല്‍ -ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തും
വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാന്‍ ചെവിയില്‍ അടയാളം പതിപ്പിക്കും. ഒരു പട്ടിക്കായി 250 രൂപ
ചെലവഴിക്കാം. ഈ നിരക്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ പട്ടിപിടിത്തക്കാരെ നിയോഗിക്കാം. വെറ്റിനറി സര്‍ജന്റെ സാക്ഷ്യപത്രം ഹാജരാക്കുന്ന ഉടമസ്ഥര്‍ക്ക് 250 രൂപ പ്രോത്സാഹനമായി നല്‍കാനും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. പദ്ധതിത്തുകയില്‍ നിന്നാണ് ഈ ചെലവ് വഹിക്കേണ്ടത്.

ജില്ലാ പഞ്ചായത്തുകള്‍ ആരംഭിച്ച പദ്ധതികള്‍ ഗവണ്‍മെന്റ് ഇപ്പോള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഏകോപിപ്പിക്കാവുന്നതാണ്. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read:
വാസ്തു ശില്‍പി പൂച്ചോല്‍ ടി.വി. ശങ്കരന്‍ ആചാരി നിര്യാതനായി

Keywords:  Licensing system should be necessary for dogs, Thiruvananthapuram, M.K.Muneer, Minister, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia