License | തൃശൂര്‍ മെഡികല്‍ കോളജ് കാംപസിലെ ഇന്‍ഡ്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു; വൃത്തിഹീനമായിട്ടും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) തൃശൂര്‍ മെഡികല്‍ കോളജ് കാംപസിലെ ഇന്‍ഡ്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വൃത്തിഹീനമായിട്ടും ഇന്‍ഡ്യന്‍ കോഫീ ഹൗസിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ രണ്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.
Aster mims 04/11/2022

License | തൃശൂര്‍ മെഡികല്‍ കോളജ് കാംപസിലെ ഇന്‍ഡ്യന്‍ കോഫീ ഹൗസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു; വൃത്തിഹീനമായിട്ടും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

അസി. ഭക്ഷ്യ സുരക്ഷാ കമീഷണറേയും വടക്കാഞ്ചേരി ഫുഡ് സേഫ്റ്റി ഓഫീസറേയുമാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫീ ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

തുടര്‍ചയായ പരാതികള്‍ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും കോഫീഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

Keywords: License of Indian Coffee House in Thrissur Medical College campus suspended, Thrissur, News, Hotel, Suspension, Food, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia