SWISS-TOWER 24/07/2023

കന്നുകാലികള്‍ക്ക് 100, നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക് 100 രൂപ; വളര്‍ത്തുമൃഗങ്ങള്‍ക്കും ലൈസന്‍സ്; ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് കൂടും

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 26.09.2021) കന്നുകാലികള്‍ക്ക് 100, നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക് 100 രൂപ, വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി മുതല്‍ ലൈസന്‍സ്. ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് കൂടും. ഓരോ അരുമകള്‍ക്കും ഫീസ് നിശ്ചയിച്ചതോടെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. ചൊവ്വാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ ഇത് അംഗീകരിച്ചാല്‍ വേഗത്തില്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങും.
Aster mims 04/11/2022

കന്നുകാലികള്‍ക്ക് 100, നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക് 100 രൂപ; വളര്‍ത്തുമൃഗങ്ങള്‍ക്കും ലൈസന്‍സ്; ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് കൂടും

ധനകാര്യസമിതി വളര്‍ത്തുമൃഗങ്ങള്‍ക്ക് നിരക്ക് അംഗീകരിച്ചെങ്കിലും ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് കൂടും. നായകള്‍ക്ക് ഇത് 1000 രൂപയും പൂച്ചകള്‍ക്ക് 500 രൂപയുമാണ്. അരുമകളെ ബ്രീഡ് ചെയ്ത് വില്‍ക്കുന്നവര്‍ക്കാണ് ഇത്തരം ലൈസന്‍സ് ഏര്‍പാടാക്കുന്നത്. മൈക്രോചിപ്പും ഘടിപ്പിക്കും. ഇതുവഴി മൃഗങ്ങളുടെ എല്ലാവിവരവും ലഭ്യമാകും.

വളര്‍ത്തുമൃഗങ്ങള്‍ അലഞ്ഞുതിരിഞ്ഞാല്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. പലപ്പോഴും പ്രായമായ മൃഗങ്ങളെയും അസുഖമുള്ളവയെയും ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ ശരീരത്തില്‍ മൈക്രോചിപ് ഘടിപ്പിച്ചാല്‍ ഉടമയെ എളുപ്പം കണ്ടെത്താനാകും. നേരത്തെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ കണ്ടെത്തി പിഴയീടാക്കുകയും ഉടമകള്‍ എത്താത്തതിനെ തുടര്‍ന്ന് ലേലം ചെയ്യുകയുമായിരുന്നു പതിവ്. മറ്റുള്ളവയുടെ കാര്യത്തില്‍ നടപടികള്‍ ഉണ്ടാവാറില്ല.

ലൈസന്‍സ് ഏര്‍പെടുത്തുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ കണക്കെടുപ്പും സാധ്യമാകും. ലൈസന്‍സുമായി ബന്ധപ്പെട്ട് ഹൈകോടതി നിര്‍ദേശം വന്നിരുന്നു. അതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്. കന്നുകാലികള്‍ ഉള്‍പെടെ അരുമ മൃഗങ്ങളെയെല്ലാം തദ്ദേശസ്ഥാപനത്തില്‍ രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കണമെന്നും ആറുമാസത്തിനുള്ളില്‍ തന്നെ ഇത് ചെയ്യണമെന്നുമായിരുന്നു കോടതി നിര്‍ദേശം.

കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ സോഫ് റ്റ് വെയര്‍ വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാനാവും. സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്ന് കോര്‍പറേഷന്‍ വെറ്ററിനറി ഓഫിസര്‍ ഡോ. വി എസ് ശ്രീഷ്മ പറഞ്ഞു.

Keywords:  License for domestic animals and pets, Kozhikode, News, Animals, Application, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia