Library Council | അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനചേതനാ യാത്രയുമായി ലൈബ്രറി കൗണ്‍സില്‍; ഡിസംബര്‍ 22ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങും
Dec 19, 2022, 21:01 IST
കണ്ണൂര്‍: (www.kvartha.com) കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്ര വിചാരം പുലരാന്‍ എന്ന സന്ദേശവുമായി ജനചേതനാ യാത്ര സംഘടിപിക്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 22 മുതല്‍ 30 വരെ വടക്കന്‍, തെക്കന്‍ മേഖലകളിലാണ് രണ്ട് ജനചേതനാ യാത്രകള്‍ നടത്തുക.
മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന വടക്കന്‍ ജാഥയ്ക്ക് സംസ്ഥാന പ്രസിഡന്റ് കെവി കുഞ്ഞികൃഷ്ണനും അരുവി പുറത്ത് നിന്നാരംഭിക്കുന്ന തെക്കന്‍ ജാഥയ്ക്ക് സംസ്ഥാന സെക്രടറി പികെ മധുവും നേതൃത്വം നല്‍കും. രണ്ടു ജാഥകളും ഡിസംബര്‍ 30 ന് തൃശുരില്‍ വമ്പിച്ച സാംസ്‌കാരിക റാലിയോടെ സമാപിക്കും. ജനചേതനാ യാത്രയുടെ സന്ദേശo ഗ്രാമങ്ങളിലും വീടുകളിലുമെത്തിക്കുന്നതിനായി ലൈബ്രറികള്‍ കേന്ദ്രീകരിച്ചു നടത്തിവരുന്ന സാംസ്‌കാരിക ജാഥകള്‍ ഡിസംബര്‍ 19 ന് സമാപിക്കും.
ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂര്‍ ജില്ലയിലെ കാലിക്കടവില്‍ വെച്ചു ജനചേതനാ യാത്രയെ സ്വീകരിക്കും തുടര്‍ന്ന് പയ്യന്നുരില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ മുവായിരത്തോളം പേര്‍ പങ്കെടുക്കും. സംഗീത ശില്‍പ്പങ്ങള്‍ ഉള്‍പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ യാത്രയില്‍ അവതരിപ്പിക്കും. ഡിസംബര്‍ 23 ന് വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പില്‍ സ്വീകരണം നല്‍കും. ഡിസംബര്‍ 24 ന് രാവിലെ ഒന്‍പതു മണിക്ക് കണ്ണൂര്‍ താലൂക് കേന്ദ്രത്തില്‍ സ്വീകരണം നല്‍കും .
അന്നേ ദിവസം രാവിലെ 11 മണിക്ക് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ചിത്രകാര കൂട്ടായ്മ, പ്രഭാഷണങ്ങള്‍, കലാ പരിപാടികള്‍ എന്നിവ നടക്കും. വൈകുന്നേരം നാലു മണിക്ക് ഇരിട്ടിയില്‍ നടക്കുന്ന സ്വീകരണ പരിപാടിയോടെ ജനചേതനാ യാത്ര കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Keywords: Latest-News, Kerala, Press Meet, Kannur, Rally, Top-Headlines, Library Council with Janachetana Yatra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.