SWISS-TOWER 24/07/2023

Level Cross | ഇതുവരെ കണ്ടിട്ടില്ലാത്ത മേകോവറില്‍ ആസിഫ് അലി; 'ലെവല്‍ ക്രോസി'ന്റെ ടീസര്‍ പുറത്ത്
 

 
'Level Cross 'teaser: Asif Ali and Amala Paul venture into a deserted, haunted village, Kochi, News, Level Cross, Teaser, Asif Ali, Amala Paul, Cinema, Entertainment, Kerala News
'Level Cross 'teaser: Asif Ali and Amala Paul venture into a deserted, haunted village, Kochi, News, Level Cross, Teaser, Asif Ali, Amala Paul, Cinema, Entertainment, Kerala News


ADVERTISEMENT

അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവല്‍ ക്രോസ് ഒരുങ്ങിയിരിക്കുന്നത്

സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം 


ഒരു ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് സ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു
 

കൊച്ചി: (KVARTHA) സൂപര്‍ഹിറ്റ് ചിത്രം 'കൂമന്' ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി അമല പോള്‍ ചിത്രം 'ലെവല്‍ ക്രോസി'ന്റെ ടീസര്‍ പുറത്ത്. കാഴ്ചയില്‍ മാത്രമല്ല മേകിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. ടുണീഷ്യയില്‍ ചിത്രീകരിച്ച ആദ്യ ഇന്‍ഡ്യന്‍ ചിത്രം എന്ന പ്രത്യേകതയും ലെവല്‍ ക്രോസിനുണ്ട്. 

Aster mims 04/11/2022

 

ഇതുവരെ കണ്ടിട്ടില്ലാത്ത മേകോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫ് അലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ 'തലവന്‍' തിയേറ്ററുകളില്‍ മികച്ച വിജയം നേടികൊണ്ട് മുന്നേറുകയാണ്. അതിനിടെയാണ് 'ലെവല്‍ ക്രോസ്' ടീസര്‍ പുറത്തിറങ്ങുന്നത്.

 

അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവല്‍ ക്രോസ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്. അര്‍ഫാസ് തന്നെയാണ് ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

മോഹന്‍ലാല്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'റാം' ന്റെ നിര്‍മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ലെവല്‍ ക്രോസ്'. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആസിഫ് അലി, അമലപോള്‍, ശറഫുദ്ധീന്‍ കോമ്പിനേഷന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒരു ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് സ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍ ആണ്. ഛായാഗ്രഹണം അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. 

സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം -ലിന്റ ജിത്തു. മേക്കപ്പ് -റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ -പ്രേം നവാസ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ജൂണ്‍ രണ്ടാം വാരം ചിത്രം തിയേറ്ററുകളിലെത്തിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia