Clash | 'കത്ത് വിവാദം' ചര്‍ച ചെയ്യാന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം; രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

 


തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം ചര്‍ച ചെയ്യാന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. കരിങ്കൊടിയും 'മേയര്‍ ഗോ ബാക്' മുദ്രാവാക്യങ്ങളുമുയര്‍ത്തി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്.

Clash | 'കത്ത് വിവാദം' ചര്‍ച ചെയ്യാന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ വിളിച്ച പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം; രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍

മേയര്‍ക്ക് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പ്രതിരോധിച്ച് എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.

സാമ്പത്തിക ക്രമക്കേട് ആരോപണം ഉള്‍പെടെ ഉയര്‍ന്ന സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് മേയറെ വിലക്കണമെന്നും പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ ഡപ്യൂടി മേയറെ ചുമതലപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. വിവാദ വിഷയം ചര്‍ച ചെയ്യാനുള്ള സമയം നീട്ടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ബിജെപിയുടെ 35 കൗണ്‍സിലര്‍മാര്‍ രേഖാമൂലം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചത്.

21ന് യോഗം വിളിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. കൗണ്‍സില്‍ യോഗത്തിലേക്കു മേയര്‍ എത്തിയപ്പോള്‍ തന്നെ പ്ലകാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ഗോ ബാക് വിളിച്ചു. ഇതിനിടെ ചില പ്രതിപക്ഷ അംഗങ്ങള്‍ ഡയസിലേക്കു കയറാന്‍ ശ്രമിച്ചത് സിപിഎം അംഗങ്ങള്‍ തടഞ്ഞത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. പ്രതിപക്ഷ അംഗങ്ങള്‍ കരിങ്കൊടി വീശിയും ബാനര്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

Keywords: Letter row: Opposition protest Thiruvananthapuram Corporation meeting, Thiruvananthapuram, News, Politics, Protesters, BJP, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia