Arya Rajendran | കത്തുവിവാദം: ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി; ഡിജിപി അനില്‍കാന്തും ക്ലിഫ് ഹൗസില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) താല്‍കാലിക നിയമനങ്ങളിലേക്ക് പാര്‍ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് കത്ത് അയച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മേയര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Arya Rajendran |  കത്തുവിവാദം: ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി; ഡിജിപി അനില്‍കാന്തും ക്ലിഫ് ഹൗസില്‍

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി നല്‍കിയ ശേഷമാണ് ആര്യ ക്ലിഫ് ഹൗസിലെത്തിയത്. ഡിജിപി അനില്‍കാന്തും ക്ലിഫ് ഹൗസിലെത്തി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം ജില്ലാ നേതൃത്വം വിശദീകരണം നല്‍കാനായി ആര്യയെ വിളിച്ചുവരുത്തിയിരുന്നു. സംസ്ഥാനസമിതി അംഗങ്ങളടക്കം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലേക്കാണ് വിളിച്ചുവരുത്തിയത്.

വിവാദത്തില്‍ മേയര്‍ പാര്‍ടിക്ക് വിശദീകരണം നല്‍കി. കത്ത് തന്റേതല്ലെന്നും കത്തില്‍ തന്റെ ഒപ്പില്ല, സീല്‍ മാത്രമാണ് ഉള്ളതെന്നുമാണ് മേയറുടെ വിശദീകരണം. കത്തില്‍ പറയുന്ന തീയതിയില്‍ താന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും അറിയിച്ചു.

കരാര്‍ നിയമനത്തിന് പാര്‍ടി മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് കഴിഞ്ഞദിവസം പുറത്തുവന്നതാണ് വിവാദമായത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്.

കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാര്‍ടി ജില്ലാ സെക്രടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്‌സ് ആപ് ഗ്രൂപില്‍ നിന്നാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.

Keywords: Letter Controversy: Arya Rajendran met Chief Minister Pinarayi Vijayan, Thiruvananthapuram, News, Meeting, Chief Minister, Pinarayi vijayan, Letter, Controversy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script