Humor | 'കടുവ രാത്രി കഞ്ഞിയും കുടിച്ച്, ബിപിക്കുള്ള മരുന്നും കഴിച്ച്, ഇൻസുലിനും എടുത്ത്, നടന്നുപോയി അവിടിരുന്നു സമാധി ആയത്രെ'! രസകരമായ വൈറൽ ട്രോളുകൾ

 
Representational Image Leopard
Representational Image Leopard

Representational Image Generated by Meta AI

● കടുവ ചത്തതിൽ സന്തോഷമുണ്ടെന്നാണ് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ പ്രതികരിച്ചത്. 
● ആര്‍പ്പുവിളിയോടെ ആയിരുന്നു കടുവ ചത്ത വാര്‍ത്ത നാട്ടുകാര്‍ ഏറ്റെടുത്തത്. 

സോണി കല്ലറയ്ക്കൽ

(KVARTHA) വയനാട്ടിൽ ഭീതി പരത്തിയ ആളെക്കൊല്ലി കടുവ ചത്തത് വലിയ വാർത്തയായിരിക്കുകയാണ്. ഇന്നത്തെ സോഷ്യൽ മീഡിയ ചർച്ച മുഴുവൻ ഈ ചത്ത കടുവയെ ചൊല്ലി ആയിരുന്നു. കടുവ ചത്തതിൽ വയനാട്ടുകാർക്ക് മാത്രമല്ല, കേരള ജനതയ്ക്കു മുഴുവൻ സന്തോഷമുണ്ടെന്ന്, കടുവയുടെ മരണം ആഘോഷമാക്കി പലരും സോഷ്യൽ മീഡിയയിലും മറ്റും ഇടുന്ന പോസ്റ്റുകൾ കണ്ടാൽ തോന്നും. 

വന്യമൃഗ ആക്രമണ ഭീതിയിൽ ജനങ്ങൾക്ക് ഒരു അല്പം ആശ്വാസം നൽകുന്ന വാർത്തയായിരുന്നു ഇത്. അതുകൊണ്ട് തന്നെ കടുവ ചത്ത വാര്‍ത്ത ആര്‍പ്പുവിളിയോടെയും സന്തോഷത്തോടെയുമാണ് കേരള ജനത ഏറ്റെടുത്തത് എന്നാണ് തോന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന ചില രസകരമായ ട്രോളുകൾ കാണാം.

1. കടുവ ചത്തത് ആവില്ല. ആത്മഹത്യ ചെയ്തതാവാനാണ് വഴി. ഇനി ഇതിന്റെ പേരിൽ ആ അൻവറിനെയും കൂട്ടാളികളെയും അറസ്റ്റ്‌ ചെയ്ത് ജയിലിൽ അടക്കുമോ? 

2. കൊന്നാൽ നിയമം അകത്താക്കും. കൊന്നില്ലങ്കിൽ ജനങ്ങളെ കടുവ കൊല്ലും. അപ്പോൾ പിന്നെ ചത്ത നിലയിൽ കാണുന്നതിൽ അത്ഭുതം ഒന്നും ഇല്ല.

3. കടുവ രാത്രി കഞ്ഞിയും കുടിച്ച്, ബിപിക്കുള്ള മരുന്നും കഴിച്ച്, ഇൻസുലിനും എടുത്തു നടന്നു പോയി അവിടിരുന്നു സമാധി ആയത്രെ ..!! 

4. ഇരിക്കട്ടെ ഒരു കുതിരപ്പവൻ!. ഇനിയും ഒരുപാട് പുലിമുരുഗന്മാർ നമ്മുടെ മലയോര മേഖലയെ രക്ഷിക്കാൻ പ്രത്യക്ഷപ്പെടും എന്ന പ്രതീക്ഷയോടെ... 

5. കുതിച്ചു ചാടി വന്നപ്പോൾ കാല് മടക്കി ഒരെണ്ണം കൊടുത്തു. എന്നിട്ട് ഞാൻ നടന്നു പോയി. ചാകുമെന്ന് കരുതിയില്ല. ഒന്നും തോന്നരുത്.

6. കടുവ കഴുത്തിൽ സ്വയം കത്തി കുത്തി ഇറക്കി ആത്മഹത്യ ചെയ്തു മരിച്ചു. ആദരാഞ്ജലികൾ.

7. മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും... കടുവ ആത്മഹത്യ ചെയ്തതും അങ്ങനെ.. 

8. അപ്പോൾ അതിനേക്കാൾ വലിയവൻ ഉണ്ട് ഇനിയും. ആ മറ്റൊരു കടുവയുടെ പേരാണ് പുലിമുരുകൻ.. കടുവയെ വകവരുത്തിയ 'ഒറ്റ'ച്ചങ്കന് ഒരായിരം പൂച്ചെണ്ടുകൾ... 

9. എല്ലാവരെയും ചാനൽ ചർച്ചക്ക് വിട്ടു വാറുണ്ണി കാട്ടിൽ പോയി ആരെയും അറീക്കാതെ കടുവയെ കൊന്നു. അത്രേ ഉള്ളു.. 

10. കടുവയെ കൊന്നാൽ പോലീസ് അകത്താക്കും. അല്ലെങ്കിൽ കടുവ അകത്താക്കും. അപ്പോൾ പ്രശ്നം പരിഹരിക്കാൻ ഒരു കിടുവ വേണം. കടുവയെ പിടിക്കുന്ന കിടുവ. 

11. വയനാട്ടിലെ കടുവ ചത്തു എന്ന് മാത്രം ആരും പറയരുത്. സമാധിയായി, അതു മതി. ഇനി കുംമ്പകം ചെയ്ത് സമാധി കല്ലറയിൽ ഇരുത്തണം. 

12. അടുത്ത പുലി വരുന്നതുവരെ! വേണമെങ്കിൽ ഒരു പാട്ടുകൂടി പാടിത്തരാം, അല്ലേ മന്ത്രീ? മേനക ചേച്ചിക്ക് മലയാളിയുടെ വക സമ്മാനം.... കൊല്ലാൻ പാടില്ല എന്നല്ലേ പറഞ്ഞത് ചാകാൻ പ്രശ്നം ഇല്ലല്ലോ.. 

13. ആ കടുവയുടെ കാമുകിയെ ഈ കടുവ പ്രേമിച്ചു അത് അവന്ന് സഹിക്കാൻ പറ്റിയില്ല. അതാണ് കാരണം. മനുഷ്യൻ രക്ഷപ്പെട്ടു. 

15. ആളുകളുടെ ആഗ്രഹം മാനിച്ചു കടുവ സമാധി ആയി. പ്രസ്തുത സ്ഥലം തീർത്ഥാടന കേന്ദ്രം ആക്കണം.

ഇങ്ങനെ പോകുന്നു വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ കടുവ ചത്തതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ കമന്റുകൾ. കടുവ ചത്തതിൽ സന്തോഷമുണ്ടെന്നാണ് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ പ്രതികരിച്ചത്. ആര്‍പ്പുവിളിയോടെ ആയിരുന്നു കടുവ ചത്ത വാര്‍ത്ത നാട്ടുകാര്‍ ഏറ്റെടുത്തത്. കടുവ ചത്തത് നല്ല കാര്യം.  പക്ഷേ ഏറ്റുമുട്ടിയത് മറ്റൊരു കടുവയുമായി എന്ന് കേൾക്കുമ്പോൾ വീണ്ടും പേടിയാകുന്നു. കർഫ്യൂ തുടരുന്നതാണ് നല്ലത്. 

ഇതിനെ കടിച്ചു മുറിവേൽപ്പിക്കാൻ കഴിവുള്ള മറ്റൊരു കടുവ പരിസരത്ത് ഉണ്ടാകാം. അതിന് മുറിവേറ്റിട്ടും  ഉണ്ടാകാം. രണ്ടായാലും നാട്ടുകാർക്ക് ആണ് പ്രശ്നം. ഇനിയും ജാഗ്രത തന്നെ വേണം. ജീവൻ ആരുടെ ആയാലും വിലപ്പെട്ടതാണ്. മനുഷ്യൻ്റെ ആയാലും മൃഗത്തിൻ്റെ ആയാലും. പക്ഷേ, മനുഷ്യ ജീവനേക്കാൾ അധികം മൃഗത്തിന് പ്രാധാന്യം കൊടുക്കുമ്പോഴാണ് സംഗതി ഗുരുതരമാകുന്നത്. മനുഷ്യന് നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ. ആ സ്ഥിതി മാറണം. അതിനായി എല്ലാവരും കൈകോർക്കുക തന്നെ വേണം.

 ഈ രസകരമായ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 


The viral news of a leopard's death in Wayanad sparked humor and memes across social media, with people sharing humorous and light-hearted responses to the incident.

 #WayanadLeopard #ViralMemes #SocialMediaTrends #LeopardDeath #WayanadNews #KeralaHumor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia