വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് ആടുകളെക്കൂടി കൊന്നുതിന്നു
Dec 1, 2012, 11:00 IST
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും കടുവാശല്യം. കടവാശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും വയനാട് സന്ദര്‍ശിച്ച് നടപടിക്ക് നിര്‍ദേശിച്ചെങ്കിലും കടുവയുടെ ആക്രമണം തടയാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെയും കടുവ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.
ബത്തേരിക്കടുത്ത് മൂലങ്കാവിലാണ് കടുവയിറങ്ങിയത്. മൂലങ്കാവില്‍ അത്തിത്തോട്ടത്തില്‍ എല്‍ദോയുടെ രണ്ട് ആടുകളെ കടുവ കൊന്നുതിന്നുകയും കൊണ്ടോട്ടി രാമകൃഷ്ണന്‍ മാസ്റ്ററുടെ പശുവിനെ കടിച്ചുകൊണ്ടുപോകുകയും ചെയ്തു.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ആള്‍താമസമുള്ള മൂലങ്കാവ് വട്ടുവാടി പ്രദേശങ്ങളില്‍ കടുവ ഇറങ്ങിയത് നാട്ടുകാരില്‍ ഭീതി ഉയര്‍ത്തിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു. കടുവയുടെ ഉപദ്രവം കൂടിയിട്ടും സര്‍ക്കാരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്ഷുഭിതരായ നാട്ടുകാര്‍ ആക്രമിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളുമായി മൂലങ്കാവില്‍ ദേശീയപാത ഉപരോധിച്ചു.

Keywords: Vayanadu, Tiger, Goat, Sulthan Batheri ,Attack, Chief Minister, Minister, Moolagkavu , Killed, Kerala, Leopard kills goats again in Wayanad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.