പശുവെന്ന് കരുതി കറക്കാന്‍ നോക്കിയത് പുലിയെ

 


പശുവെന്ന് കരുതി കറക്കാന്‍ നോക്കിയത് പുലിയെ
നീലേശ്വരം(കാസര്‍കോട്): പശുവെന്ന് കരുതി കറക്കാന്‍ നോക്കിയത് പുലിയെ. നീലേശ്വരം കരിന്തളത്തെ കെ.കെ. നാരായണന്റെ തൊഴുത്തിലാണ് പുലി കയറിയത്. കരിന്തളത്ത് മഹാലക്ഷ്മി എന്ന ഹോട്ടല്‍ നടത്തിവരികയാണ് നാരായണന്‍. വീടിനു മുന്നിലായാണ് ഹോട്ടലുള്ളത്. വീടിനു പിറകില്‍ കശുമാവിന്‍ തോപ്പിനോട് ചേര്‍ന്നാണ് പശുത്തൊഴുത്ത്.

ചൊവ്വാഴ്ച പുലര്‍ചെ നായ കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു നാരായണന്‍. സമയം പുലര്‍ചെയായതിനാല്‍ പശുവിനെ കറന്ന് വീണ്ടും ഉറങ്ങാനായിരുന്നു നാരായണന്റെ തീരുമാനം.

അകിട് കഴുകാനുള്ള വെള്ളവും പശുവിനെ കറക്കാനുള്ള പാത്രവുമായി ചെന്നപ്പോഴാണ് തൊഴുത്തിനകത്ത് പുലിയെ കണ്ടത്. നിലവിളിച്ച് കൊണ്ട് നാരായണന്‍ വീട്ടിനകത്തേക്ക് ഓടുകയായിരുന്നു. പുലിയെ കണ്ട് പേടിച്ച പശു വട്ടം കറങ്ങി മലര്‍ന്നടിച്ച് വീണിരുന്നു. ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയപ്പോള്‍ പുലി കശുമാവിന്‍ തോപ്പിലൂടെ ഓടി മറിഞ്ഞു.

Keywords: Cow, Leopard, Corral, Pot, Water,  House, Dog, Hotel, Kasaragod, Kerala, Kerala News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia