മേഘാലയ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ കോട്ടയത്തു നിന്ന് കോണ്‍ഗ്രസ് സംഘം, ബിജെപി ഇറക്കിയിരിക്കുന്നതും കോട്ടയംകാരനെ തന്നെ

 


ADVERTISEMENT

കോട്ടയം: (www.kvartha.com 07.02.2018) മേഘാലയത്തിന്റെ ഇലക്ഷന്‍ പ്രചാരണത്തിന് കോട്ടയത്തു നിന്ന് കോണ്‍ഗ്രസ് പട. 17ന് നടക്കുന്ന ഡിസിസി ക്യാമ്പിന് ശേഷമായിരിക്കും മേഘാലയം പിടിക്കാന്‍ കോട്ടയത്തുനിന്നും കോണ്‍ഗ്രസ് പുറപ്പാട്. 12 ഡിഗ്രി തണുപ്പില്‍ വിറയ്ക്കുന്ന മേഘാലയത്തിലെ കോണ്‍ഗ്രസിനും ഒപ്പം പ്രചാരണത്തിനും ചൂടു പകരാന്‍ പ്രത്യേകം ഹോം വര്‍ക്ക് തയാറാക്കിയാണു കോട്ടയംകാരുടെ പടപ്പുറപ്പാട്. രണ്ട് ആഴ്ചയെങ്കിലും മേഘാലയത്തില്‍ പ്രചരണ പരിപാടിയുമായി തുടരുമെന്നാണ് നേതാക്കള്‍ അറിയിക്കുന്നത്.

മേഘാലയ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ കോട്ടയത്തു നിന്ന് കോണ്‍ഗ്രസ് സംഘം, ബിജെപി ഇറക്കിയിരിക്കുന്നതും കോട്ടയംകാരനെ തന്നെ

മേഘാലയത്തില്‍ ഭരണം നിലനിറുത്താനും മറ്റൊരു കോട്ടയംകാരനെ നേരിടാനുകൂടിയാണ് കോട്ടയം കോണ്‍ഗ്രസിലെ ഒരു നിര നേതാക്കള്‍ ഉടന്‍ അവിടേക്കു പുറപ്പെടുന്നത്. ക്രിസ്ത്യന്‍ ഗോത്രവര്‍ഗ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയത്തില്‍ 27നു ഉടന്‍ നടക്കുന്ന നിയമസഭാ ഇലക്ഷന്‍ പ്രചാരണത്തിനു കോട്ടയംകാരെ അയച്ചാല്‍ സാധ്യത പലതാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലയിരുത്തുന്നു. മിഷനറിമാരും മിഷന്‍സ്‌കൂളുകളും ഏറെയുള്ള ഈ മേഖലയില്‍ മണിമലക്കാരന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ ഇറക്കി ബിജെപി പയറ്റുമെന്നു കണ്ടതോടെയാണ് ഇതേ തട്ടകത്തില്‍നിന്ന് ഒരു പടയെ രാഹുല്‍ മേഘാലയത്തിലേക്കു അയക്കുന്നത്.

ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കന്‍, ഇ.എം. ആഗസ്തി, ടോമി കല്ലാനി, മധു എബ്രഹാം, സുനു ജോര്‍ജ് എന്നിവരാണു കോട്ടയം, ഇടുക്കി ജില്ലക്കാരായി മേഘാലയം കയറാന്‍ പോകുന്നത്. ഓരോരുത്തര്‍ക്കും ഒന്നോ രണ്ടോ വീതം നിയോജകമണ്ഡലത്തിന്റെ പ്രചാരണ ചുമതലയും നല്‍കും. ഭാഷയുടെ കാര്യത്തില്‍ യാതൊരു പേടിയുമില്ലെന്നും പ്രചരണ പരിപാടികളുമായി ശക്തമായി മുന്നോട്ട് നീങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍നിന്നായി ലാലി വിന്‍സെന്റ്, ഡൊമിനിക് പ്രസന്റേഷന്‍, ജോര്‍ജ് മേഴ്‌സിയര്‍, സജീവ് ജോസഫ്, സൈമണ്‍ അലക്‌സ് എന്നിവരെയും മേഘാലയത്തിലേക്ക് അയക്കുന്നുണ്ട്.

കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയ്ക്കു കേരളത്തിലെ നേതാക്കളെ അവിടേക്ക് അയയ്ക്കുന്നതായി അറിയിച്ച് കത്ത് അയച്ചിട്ടുണ്ട്. 60 അംഗ നിയമസഭയിലേക്ക് 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. എക്കാലവും കോണ്‍ഗ്രസിനു ഭരണം കിട്ടുന്ന മേഘാലയത്തില്‍ ഇക്കുറി ബിജെപി അല്‍ഫോന്‍സ് കണ്ണന്താനത്തെ ഇറക്കി പയറ്റുകയാണ്. കണ്ണന്താനത്തിന് അവിടെ മുന്‍കാലപരിചയവും ഏറെയുണ്ടുതാനും. 2013ല്‍ അവിടെ കോണ്‍ഗ്രസിന് 29 സീറ്റുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ടു എന്‍സിപിയില്‍ പോയ പി.എ. സാംഗ്മയുടെ നാടാണത്. എന്‍സിപിക്കു മോശമല്ലാത്ത ശക്തിയുമുണ്ട്. രാമപുരംകാരന്‍ എം.എം. ജേക്കബ് ഏറെക്കാലം മേഘാലയത്തില്‍ ഗവണര്‍ണറായിരുന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Election, Congress, Politics, Legislative Assembly election, Kottayam Congress volunteers to Meghalaya for Propaganda.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia