Controversy | ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന നീക്കം എളുപ്പത്തില്‍ നടക്കില്ല; ബിലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം
Jan 6, 2023, 11:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരന്‍ നായരാണ് ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ച നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം.
ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ തീരുമാനം എടുക്കുന്നത് വൈകും. ഇതോടെ, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള സര്‍കാരിന്റെ നീക്കം ഉടനെയെങ്ങും ലക്ഷ്യം കാണാനുമിടയില്ല. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്ന രണ്ടു ബിലുകള്‍ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബിലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.
ചാന്‍സലര്‍ ബില്‍ ഗവര്‍ണറെ ബാധിക്കുന്നതിനാല്‍ തനിക്കു മുകളിലുള്ളവര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ നേരത്തെയും സൂചിപ്പിച്ചിരുന്നു. 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കി, പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബിലുകള്‍.
സര്‍വകലാശാലകളിലെ വിസി നിയമനം സംബന്ധിച്ച് സര്‍കാരും ഗവര്‍ണറും തമ്മില്‍ പോര് രൂക്ഷമായ സമയത്താണ് ചാന്‍സലര്‍ പദവിയില്‍നിന്നും ഗവര്‍ണറെ നീക്കുന്ന കാര്യത്തെ കുറിച്ച് സര്‍കാര്‍ ആലോചിക്കുന്നത്.
Keywords: Legal advice to send bills to President to remove governor from post of chancellor of universities, Thiruvananthapuram, News, Politics, Governor, Trending, University, President, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

