SWISS-TOWER 24/07/2023

K-rail project | കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍കാരിന് നിയമോപദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍കാരിന് നിയമോപദേശം. നിയമോപദേശം അടങ്ങിയ കുറിപ്പ് എ ജി റവന്യൂ വകുപ്പിന് കൈമാറി. റവന്യൂവകുപ്പാണ് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയത്.

K-rail project | കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍കാരിന് നിയമോപദേശം

മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും സമൂഹികാഘാതപഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ സര്‍കാര്‍ തീരുമാനമെടുക്കുക. ഇതോടൊപ്പം, റെയില്‍വേ ഭൂമിയിലൂടെ കെ-റെയില്‍ പദ്ധതി കടന്നുപോകുന്നത് സംബന്ധിച്ച പഠനവും പൂര്‍ത്തിയായി. 186 ഹെക്റ്റര്‍ റെയില്‍വേ ഭൂമി കെ-റെയിലിന് വേണ്ടി ഏറ്റെടുക്കേണ്ടിവരും. അതുമായി ബന്ധപ്പെട്ട് നടപടികളുമായും കെ-റെയില്‍ മുന്നോട്ടുപോകുകയാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്താണ് പദ്ധതിയുടെ സമൂഹികാഘാത പഠനം നടത്തുന്നതും മഞ്ഞനിറത്തിലുള്ള കോണ്‍ക്രീറ്റ് കുറ്റി സ്ഥാപിക്കുന്നതും നിര്‍ത്തിവെച്ചത്. പിന്നീട് കേന്ദ്രസര്‍കാരിന്റെ അനുമതി ലഭിക്കാതെ പദ്ധതി മുന്നോട്ടുപോകില്ലെന്ന് സര്‍കാര്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് സമൂഹികാഘാത പഠനം നിലച്ച സാഹചര്യത്തിലാണ് സര്‍കാര്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയത്. ഇക്കാര്യത്തില്‍ അഡ്വകറ്റ് ജെനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് അനുകൂലമായ നിയമോപദേശമാണ് സര്‍കാരിന് നല്‍കിയിരിക്കുന്നത്.

നേരത്തെ, സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കെ- റെയില്‍ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ അനുയോജ്യമായ കാര്യമാണ്. ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പദ്ധതിക്കുള്ള കേന്ദ്രത്തിന്റെ അനുമതി വൈകുന്നത്. ഏത് ഘട്ടത്തിലായാലും പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Legal advice to government to continue social impact study of K-rail project, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Study, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia