Legal action | 'ആശാരിക്കൂലിയാണോ നിങ്ങളുടെ പ്രശ്നം' പരസ്യം വേണ്ട; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അസോസിയേഷന്‍

 


കണ്ണൂര്‍: (www.kvartha.com) ആശാരി തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്തി 'ആശാരിക്കൂലിയാണോ നിങ്ങളുടെ പ്രശ്നം, മരത്തിന്റെ വിലമാത്രം നല്‍കി പണിത്തരങ്ങള്‍ സ്വന്തമാക്കാം', എന്ന സന്ദേശവുമായി പരസ്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന കാര്‍പെന്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
           
Legal action | 'ആശാരിക്കൂലിയാണോ നിങ്ങളുടെ പ്രശ്നം' പരസ്യം വേണ്ട; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അസോസിയേഷന്‍

കണ്ണൂര്‍ ജില്ലയിലെ തലശേരി, കണ്ണൂര്‍ നഗരങ്ങളില്‍ ഇത്തരം പരസ്യങ്ങള്‍ വ്യാപകമാണ്. ഇതര തൊഴില്‍ മേഖലയെ അപേക്ഷിച്ച് ആശാരി തൊഴിലാളികള്‍ മിനിമം കൂലിയായ ആയിരം രൂപ മാത്രമേ വാങ്ങുന്നുളളു. എന്നാല്‍ അമിതമായ കൂലിവാങ്ങുന്നുവെന്ന രീതിയില്‍ ആശാരിപണിക്കാരെ ചിത്രീകരിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ കൊണ്ടു ശ്രമിക്കുന്നതെന്നും ഇതിനെതിരെ കലക്ടര്‍ക്കും മറ്റു അധികാരികള്‍ക്കും പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

യഥാര്‍ഥത്തിലല്ലാത്ത മര ഉരുപ്പിടികള്‍ കൊണ്ടാണ് ഇത്തരക്കാര്‍ സാധനങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്നത്. ഇത്തരം സംഘങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇ സുകുമാരന്‍ ചേങ്ങാട്ടിരി, എന്‍എ അയ്യപ്പന്‍, കെആര്‍ ബാബു, എംഎന്‍ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Job, Salary, Top-Headlines, Thalassery, Legal action will be taken against advertisements defaming carpenters.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia