Education | ശരിക്കും കേരളവും കേന്ദ്രവും ഭായി ഭായി തന്നെ! കേന്ദ്രത്തിൻ്റെ ഡിഗ്രി പാഠ്യപദ്ധതി നടപ്പാക്കാൻ ഇടതുസർക്കാർ

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) കേരളത്തിലെ ഇടതു സർക്കാർ ദേശീയ തലത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തോടൊപ്പമാണ് നിൽക്കുന്നതെന്ന് പറയുമ്പോഴും കേന്ദ്രത്തിൻ്റെ അജണ്ട ഇവിടെ നടപ്പാക്കാൻ തത്രപ്പെടുന്ന ഇടതുസർക്കാരിനെയാണ് നാം തുടർച്ചയായി ഇവിടെ കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രവും കേരളവും ഭായി ഭായി എന്ന രീതിയിൽ നീങ്ങുന്ന സൂചനകളാണ് നാം പലപ്പോഴായി കാണുന്നത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും ചില കോണുകളിൽ നിന്ന് ഈ സ്വരം കേൾക്കുകയുണ്ടായി. സി.പി.എം ഇവിടെ ബി.ജെ.പിയെ ജയിപ്പിക്കാൻ എന്തോ 'അഡ്ജസ്റ്റമെന്റ്' രാഷ്ട്രീയം കളിക്കുന്നെന്നോ ഒക്കെ പലരും പറയുന്നത് നാം മാധ്യമങ്ങളിലൂടെയും അല്ലാതെയും ഒക്കെ കേട്ടതാണ്.

Education | ശരിക്കും കേരളവും കേന്ദ്രവും ഭായി ഭായി തന്നെ! കേന്ദ്രത്തിൻ്റെ ഡിഗ്രി പാഠ്യപദ്ധതി നടപ്പാക്കാൻ ഇടതുസർക്കാർ

 ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പുതിയ പാഠ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ നമ്മുടെ സർക്കാർ തുനിയുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്ത് നാലുവർഷ ബിരുദം പാളിച്ചകൾ ഇല്ലാതെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചിരിക്കുകയാണ്. കർണ്ണാടകയിൽ മുൻപ് ഭരിച്ചിരുന്നത് ബി.ജെ.പി സർക്കാർ ആയിരുന്നു. ആ കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിൻ്റെ ദേശീയ നയപ്രകാരമുള്ള നാല് വർഷ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ആയിരുന്ന ആ സർക്കാർ അവിടെ നടപ്പാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ ഈ നാല് വർഷ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം നിർത്തലാക്കി കർണാട സർക്കാർ ഉത്തരവിറക്കുകയായിരുന്നു. പുതിയ അധ്യായന വർഷം മുതൽ മൂന്ന് വർഷ ഡിഗ്രി പ്രോഗ്രാമിൽ പ്രവേശം നടത്തിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

കർണാടക സർക്കാർ നിർത്തലാക്കിയ നാല് വർഷ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ആണ് ഇവിടെ കൊണ്ടുവരാൻ കേരളത്തിലെ സർക്കാർ ശ്രമിക്കുന്നത്. നിലവിൽ മൂന്ന് വർഷ ഡിഗ്രി കോഴ്സ് ആണ് കേരളത്തിൽ ഉള്ളത്. ഇത് കേന്ദ്രസർക്കാരിനെ തൃപ്തിപ്പെടുത്താൻ മാറ്റിമറിക്കാൻ ആണ് നീക്കം. അങ്ങനെ നോക്കുമ്പോൾ ഇവിടെ ഭരിക്കുന്നവർ ആരെയാണ് പിന്തുണയ്ക്കുന്നത് കോൺഗ്രസിനെയോ ബി.ജെ.പി യെയോ? ബി.ജെ.പിയുടെ നയങ്ങളെ ഇടതു സർക്കാർ എതിർക്കുന്നു എന്ന് വാക്കാൽ പറയുന്നുണ്ടെങ്കിൽ പോലും പ്രവർത്തിയിൽ അവർക്ക് സമരസപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇങ്ങനെപോയാൽ പൗരത്വബില്ലിനെയും ഏകീകൃത സിവിൽ കോഡിനെയും പോലും ഇവിടെ നടപ്പാക്കാൻ ഇവിടുത്ത ഇടതുസർക്കാർ തയ്യാർ ആകുമെന്നും ഭയപ്പെടുന്നവരും ഏറെയാണ്.

വാക്കിൽ ഈ ഇടതു സർക്കാർ ഇതിനെയെല്ലാം എതിർക്കുന്നുണ്ടെങ്കിലും പ്രവർത്തിയിൽ അതുണ്ടാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികൾ മൂന്ന് വർഷം പഠിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടുമ്പോൾ നാല് വർഷം ആക്കിയാൽ പിന്നെ കാര്യം പറയേണ്ടതുണ്ടോ?. ആദ്യം വേണ്ടത് സിലബസ് കാലോചിതമായി പരിഷ്കരിച്ച് സെമസ്റ്റർ എക്സാമുകൾ സമയ ബന്ധിതമായി തീർക്കുകയാണ്. ഇപ്പോൾ തന്നെ മൂന്ന് വർഷ ഡിഗ്രി കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് കിട്ടുമ്പോഴേക്ക് മൂന്നര വർഷം ആകുന്നുണ്ട്. അപ്പോഴാണ് ഒരു വർഷം കൂടി കൂട്ടുന്നത്. പുറത്ത് പോയി പഠിക്കാൻ കഴിയാത്ത പാവപ്പെട്ട കുട്ടികൾ ആണ് പെടുന്നത്. ബിരുദ കോഴ്സുകൾക്ക് കുട്ടികൾ ഇല്ലാതെ 40% സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇനി അത് നാലുവർഷമാക്കിയാൽ 60% ഒഴിവ് ആകും. ഒരു കോഴ്സിനും അഡ്മിഷൻ കിട്ടാത്തവർ മാത്രം ചേരുന്ന സ്ഥലമായി ആർട്സ് ആന്റ് സയൻസ് കോളേജുകൾ മാറും.

അധ്യാപകനിയമനം നടക്കുമെന്നതിനാൽ മാനേജ്‌മെന്റുകൾ മാത്രം അനുകൂലിക്കും. കൂടാതെ കോഴ്സുകൾ പരമാവധി ദീർഘിപ്പിക്കുക വഴി തൊഴിൽ അവസരം നീട്ടുക എന്നതാണോ ഉദ്ദേശിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ജോലി ലഭിക്കുമ്പോഴേക്കും ഒരു പക്ഷേ വിരമിക്കൽ പ്രായമായെന്നിരിക്കും. കോഴ്സുകൾ പാസായി ഇറങ്ങി വരുന്ന കുട്ടികൾക്ക് തൊഴിൽ സാധ്യത കൂടി ഒരുക്കുന്ന നയമായിരിക്കണം ഇവിടെ വേണ്ടത്. ഇപ്പോൾ ഗവൺമെൻറ് റിട്ടയർമെൻറ് പ്രായം ഉയർത്താൻ പോകുന്നു എന്ന് കേട്ടു. ശമ്പളത്തിന്റെ ഭീമമായ തുക സർക്കാരിന് നഷ്ടം. തുടക്കത്തിൽ കയറുന്ന ആളുകളുടെ മൂന്നിരട്ടി ശമ്പളമാണ് റിട്ടയർമെൻറ് സമയത്ത് ഉള്ളത്. അതുപോലെ യുവജനങ്ങളുടെ തൊഴിൽ സാധ്യത അന്ത്യം കുറിക്കുകയും ആണ്.

ഈ തീരുമാനത്തിൽ നിന്ന് ഗവൺമെൻറ് പിന്നോട്ട് പോകണം. ഈ തലമുറ കേരളം അല്ല ഇന്ത്യ തന്നെ വിട്ടു പുറത്തു പോകുന്ന സാഹചര്യങ്ങളാണ് ഈ ഗവൺമെൻറ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനും കൂടി ഒരു തീരുമാനം ഉണ്ടാകണം. ശരിക്കും ഇതൊരു വളഞ്ഞ് ചുറ്റി പോകൽ ആണ്. സാമ്പത്തികമാന്ദ്യം മറികടക്കാൻ പെൻഷൻ പ്രായം ഉയർത്തണം. അതല്ലെ ഈ നാല് വർഷം ഡിഗ്രി പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ കുട്ടികളുടെ ഭാവിയല്ല രാഷ്ട്രീയം മാത്രം നോക്കി നടക്കുന്നവർക്ക് നാലുവർഷം ആകുമ്പോൾ യൂണിയനിൽ നാലുവർഷം വരെ കുട്ടികളെ കിട്ടും. തല്ലാനും കൊല്ലാനും സമരം ചെയ്യാനുമൊക്കെ. എങ്കിൽ പിന്നെ അത് അഞ്ചുവർഷം ആക്കുകയാണ് വേണ്ടത്. പിന്നെ ഇഷ്ടംപോലെ കൂട്ടിക്കുരങ്ങന്മാരെയും കിട്ടും. ആവശ്യംപോലെ ചൂടു ചോറ് മാന്തുകയും ചെയ്യാം. മാറ്റുവാൻ വേണ്ടി മാറുന്നതല്ല, മാറുവാൻ വേണ്ടി മാറ്റുന്നതാണ് ശരി. മാറുവാൻ കഴിയാത്തവർ മാറ്റുവാൻ ശ്രമിക്കരുത്. അതു പലർക്കും ദോഷകരമാവും. ആരെയെങ്കിലും പേടിച്ചാണ് ഈ മാറ്റത്തിന് തയാർ ആകുന്നതെങ്കിൽ അത് തുറന്ന് പറയാനുള്ള ആർജ്ജവമെങ്കിലും കാണിക്കണം.

Keywords: News, Malayalam News, Kerala, Politics, Education, career, Course, Degree, UG Study, Left government to implement degree curriculum of the Centre
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia