വിതരണത്തിന് വെച്ച സിലിണ്ടറുകളില്‍ ചോര്‍ച്ച; 900 സിലിണ്ടറുകള്‍ മാറ്റിവെച്ചു
Feb 15, 2013, 11:58 IST
ADVERTISEMENT
തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ പാചകവാതക ബോട്ടിലിങ് പ്ലാന്റില്‍ വിതരണത്തിനായി വെച്ചിരുന്ന സിലിണ്ടറുകള്‍ ചോര്‍ച്ച മൂലം മാറ്റിവെച്ചു. ഇതു മൂലം ഗ്യാസ് നിറച്ച തൊള്ളായിരത്തോളം സിലിണ്ടറുകളാണ് മാറ്റിവെച്ചത്.
സിലിണ്ടറുകളുടെ വാല്‍വ് മുറുകാതിരുന്നതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സിലിണ്ടറിനകത്ത് കരടുകള്‍ കയറിയിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ ഒരു ഷിഫ്റ്റില്‍ തന്നെയുള്ള ഭൂരിഭാഗം സിലിണ്ടറുകളിലും ചോര്‍ച്ച കാണുന്നത് അപൂര്‍വമാണെന്നും ഇവര്‍ പറഞ്ഞു.
ഒരു ലോറിയില്‍ 306 സിലിണ്ടറുകളാണ് വിതരണത്തിന് കൊണ്ടുപോകുന്നത്. ബുധനാഴ്ച മൂന്ന് ലോഡ് സിലിണ്ടറുകള്‍ ലോറിയില്‍ കയറ്റുന്നതിനിടയിലാണ് ചോര്‍ച്ച കണ്ടത്. പുതുതായി നിര്‍മിച്ച് പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിലിണ്ടറുകളിലാണ് ചോര്‍ച്ച കണ്ടത്.
ഒരു ലോറിയില്‍ 306 സിലിണ്ടറുകളാണ് വിതരണത്തിന് കൊണ്ടുപോകുന്നത്. ബുധനാഴ്ച മൂന്ന് ലോഡ് സിലിണ്ടറുകള്‍ ലോറിയില്‍ കയറ്റുന്നതിനിടയിലാണ് ചോര്‍ച്ച കണ്ടത്. പുതുതായി നിര്‍മിച്ച് പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിലിണ്ടറുകളിലാണ് ചോര്‍ച്ച കണ്ടത്.
Keywords: Distribution, Gas cylinder, Leak, Tripunithura, Indian Oil, Labour, Udayam paroor, Certificate,Ernakulam, Gas-pipe-line, Inspection, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
