വിതരണത്തിന് വെച്ച സിലിണ്ടറുകളില്‍ ചോര്‍ച്ച; 900 സിലിണ്ടറുകള്‍ മാറ്റിവെച്ചു

 



തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ പാചകവാതക ബോട്ടിലി­ങ് പ്ലാന്റില്‍ വിതര­ണ­ത്തി­നാ­യി വെ­ച്ചി­രുന്ന സിലിണ്ടറുകള്‍ ചോര്‍ച്ച മൂലം മാറ്റിവെച്ചു. ഇ­തു മൂ­ലം ഗ്യാ­സ് നി­റ­ച്ച തൊള്ളായിരത്തോളം സിലിണ്ട­റു­ക­ളാ­ണ് മാ­റ്റി­വെ­ച്ചത്.

സിലിണ്ടറുകളുടെ വാല്‍വ് മുറുകാതിരുന്നതാ­ണ് ചോര്‍­ച്ച­യ്­ക്ക് കാ­ര­ണ­മെ­ന്നാണ് തൊഴിലാളികള്‍ പറ­യുന്നത്. സി­ലിണ്ടറി­നകത്ത് കരടുകള്‍ കയ­റി­യി­ട്ടു­ണ്ടെ­ങ്കില്‍ ചി­ല­പ്പോള്‍ ഇങ്ങനെ സംഭവിക്കാ­റുണ്ട്. എന്നാല്‍ ഒരു ഷിഫ്റ്റില്‍ ത­ന്നെ­യു­ള്ള ഭൂ­രി­ഭാഗം സിലിണ്ടറു­കളിലും ചോര്‍ച്ച കാണുന്നത് അപൂര്‍വമാ­ണെന്നും ഇവര്‍ പ­റഞ്ഞു.
വിതരണത്തിന് വെച്ച സിലിണ്ടറുകളില്‍ ചോര്‍ച്ച; 900 സിലിണ്ടറുകള്‍ മാറ്റിവെച്ചു
ഒരു ലോറിയില്‍ 306 സിലിണ്ടറുകളാണ് വിതരണത്തിന് കൊണ്ടുപോകുന്നത്. ബുധനാഴ്ച മൂന്ന് ലോഡ് സിലിണ്ടറുകള്‍ ലോറിയില്‍ ക­യ­റ്റു­ന്ന­തി­നി­ട­യി­ലാണ് ചോര്‍ച്ച കണ്ടത്. പുതുതായി നിര്‍മിച്ച് പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിലിണ്ടറുകളിലാണ് ചോര്‍ച്ച ക­ണ്ടത്.

Keywords: Distribution, Gas cylinder, Leak, Tripunithura, Indian Oil, Labour, Udayam paroor, Certificate,Ernakulam, Gas-pipe-line, Inspection, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia