മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തതിന് അച്ചടക്ക നടപടി; ലീഗ് പ്രാദേശികനേതാവ് കെ എം ബഷീറിന് സസ്‌പെന്‍ഷന്‍
Jan 28, 2020, 11:31 IST
കോഴിക്കോട്: (www.kvartha.com 28.01.2020) മനുഷ്യ മഹാ ശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് ബേപ്പൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ സംസ്ഥാന കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പുകഴ്ത്തി കെ എം ബഷീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതാണ് അച്ചടക്ക നടപടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമുഹത്തിന് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നല്‍കിയതെന്നാണ് കെ.എം.ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു മുഖ്യമന്ത്രിയുടെ കടമ കൃത്യമായി പിണറായി നിര്‍വ്വഹിച്ചു.
ആണത്തത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്. സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ അത് കൃത്യമായി കോണ്‍ഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം താന്‍ പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നും അച്ചടക്ക നടപടിയെ കുറിച്ച് അറിയില്ലെന്നും കെ എം ബഷീര്‍.
Keywords: Kerala, Muslim-League, News, Politics, Suspension, Pinarayi Vijayan, League Local Leader KM Basheer Suspended
മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമുഹത്തിന് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നല്‍കിയതെന്നാണ് കെ.എം.ബഷീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു മുഖ്യമന്ത്രിയുടെ കടമ കൃത്യമായി പിണറായി നിര്‍വ്വഹിച്ചു.
ആണത്തത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്. സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ അത് കൃത്യമായി കോണ്‍ഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം താന്‍ പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നും അച്ചടക്ക നടപടിയെ കുറിച്ച് അറിയില്ലെന്നും കെ എം ബഷീര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.