യുഡിഎഫ് ഭരണത്തില്‍ ലീഗ് സ്വയംഭരണ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നു: പി ജയരാജന്
Aug 28, 2012, 21:05 IST
ADVERTISEMENT
ഉദുമ(കാസര്‍കോട്): ഭരണത്തിന്റെ തണലില്‍ മുസ്ലിംലീഗ് മത തീവ്രവാദവും വര്‍ഗീയതയും വളര്‍ത്തുകയാണ് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന് പറഞ്ഞു. തീവ്രവാദത്തിനെതിരെ പ്രതികരിച്ചതിനാണ് യുഡിഎഫ് സര്‍കാര്‍ ലീഗിന്റെ തിട്ടൂരം അനുസരിച്ച് കള്ളക്കേസില്‍ കുടുക്കി തന്നെ ജയിലിലടച്ചത്. ഉദുമ കീക്കാനത്തെ മനോജിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്.
ലീഗാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന തോന്നലാണ് സംസ്ഥാനത്തുള്ളത്. ലീഗുകാര്‍ ഉള്‍പ്പെട്ട കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. മനോജിനെ അക്രമിച്ച് കൊല്ലുന്നത് നേരില്‍ കണ്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. ഒരാളെപോലും പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
മതതീവ്രവാദത്തിനും വര്‍ഗീയതയ്ക്കും എതിരായ പോരാട്ടത്തിനിടയിലാണ് നിര്‍ധന കുടുംബത്തില്‍പെട്ട മനോജ് രക്തസാക്ഷിയായത്. ഈ കൊലപാതകത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ജയരാജന് പറഞ്ഞു.
സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന്, ഉദുമ ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന് എന്നിവര്‍ക്കൊപ്പമാണ് ജയരാജന് എത്തിയത്. അമ്പങ്ങാട് നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ചേര്‍ന്ന് ജയരാജനെ സ്വീകരിച്ചു.
Keywords: Kasaragod, Kerala, Uduma, P. Jayarajan, CPM, Manoj, House, League, Kvartha, News, Malayalam News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


