ലീഗ് - കോണ്‍ഗ്രസ് തര്‍ക്കം; മലപ്പുറത്ത് 12 പഞ്ചായത്തുകളില്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കും
Oct 7, 2015, 22:59 IST
മലപ്പുറം: (www.kvartha.com 07.10.2015) മലപ്പുറത്ത് കോണ്‍ഗ്രസും മുസ്‌ലീം ലീഗും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനുളള സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം.
മലപ്പുറം ജില്ലയിലെ 12 പഞ്ചായത്തുകളില്‍ ഒറ്റക്കു മത്സരിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മലപ്പുറത്തെ സീറ്റ് വിഭജന പ്രശനങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
മന്ത്രി എ.പി. അനില്‍കുമാര്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ലീഗ് നേതാവ് ഖാലിദ് മാസ്റ്റര്‍ എന്നിവരാണു സമിതിയിലുള്ളത്. എന്നാല്‍ ഉപസമിതി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസും ഒറ്റക്ക് മത്സരിക്കുമെന്ന് ലീഗും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വം നിലപാട് കടുപ്പിച്ചത് ഉപസമിതിക്ക് തലവേദനയായിട്ടുണ്ട്.

Keywords: IUML, Congress, Muslim League, Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.