പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി: മനോജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തുടങ്ങി
Aug 3, 2012, 18:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന് എം.പി. അടക്കമുള്ള നേതാക്കളാണ് മനോജിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങിയത്. മൃതദേഹം വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പ് നീലേശ്വരത്തെത്തിക്കും.
നീലേശ്വരം പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയന് ഓഫീസില്‍ പൊതു ദര്ശനത്തിനുവെക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 10 മണിയോടെ കാഞ്ഞങ്ങാട് കുന്നുമ്മല്‍ സി.പി.എം. ആസ്ഥാനമായ അഴിക്കോടന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇവിടെ നിന്ന് വിലാപയാത്രയായി ബേക്കല്‍ പള്ളിക്കര-പെരിയ റൂട്ടിലൂടെ മൃതദേഹം മനോജിന്റെ കീക്കാനത്തെ വീട്ടിലെത്തിച്ച് അന്ത്യോപചാരം അര്‍പ്പിച്ച ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം കണ്ണൂര്‍ ജില്ലയിലും മനോജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വ്യാഴാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പരേതന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുന്‍ മന്ത്രി എളമരം കരീം, മുന്മേയര് എം. ഭാസ്ക്കരന്‍, ഡി.വൈ.എഫ്.ഐ.സംസ്ഥാന ജോ.സെക്രട്ടറി മുഹമ്മദ് റിയാസ്, എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്നിഹിതരായിരുന്നു. കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്, നേതാക്കളായ സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന് എം.എല്‍.എ. (ഉദുമ), ഉദുമ ഏരിയാ സെക്രട്ടറി കെ.വി. കുഞ്ഞിരാമന്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി സിജി മാത്യു എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ശക്തമായ പോലീസ് സുരക്ഷയിലാണ് വിലാപയാത്ര പുറപ്പെട്ടിരിക്കുന്നത്. മൃതദേഹം കടന്നുപോകുന്ന വഴിനീളെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
പ്രമുഖ ഫോറന്‍സിക് സര്ജന് ഡോ. ഷെര്‍ലി വാസുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
Keywords: Kerala, Kozhikode, Manoj's death, CPM, DYFI, postmortem, Uduma, Thachangad.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് മരിച്ചു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


