പോ­സ്റ്റ്‌­മോര്‍­ട്ടം പൂര്‍­ത്തി­യായി: മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം വ­ഹി­ച്ചു­ള്ള വി­ലാ­പ­യാ­ത്ര തുട­ങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പോ­സ്റ്റ്‌­മോര്‍­ട്ടം പൂര്‍­ത്തി­യായി: മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം വ­ഹി­ച്ചു­ള്ള വി­ലാ­പ­യാ­ത്ര തുട­ങ്ങി
കോ­ഴി­ക്കോട്: ഹര്‍­ത്താല്‍ സം­ഘര്‍­ഷ­ത്തി­നി­ട­യില്‍ വ്യാ­ഴാഴ്ച മ­ര­ണ­പ്പെട്ട കാസര്‍­കോ­ട് പ­ള്ളി­ക്ക­ര കീ­ക്കാ­നാ­ത്തെ ഡി.വൈ.എഫ്.ഐ. നേ­താ­വ് പി.മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം വ­ഹി­ച്ചു­ള്ള വി­ലാ­പ­യാ­ത്ര കോ­ഴി­ക്കോ­ട്ട് നി­ന്ന് സ്വ­ദേ­ശ­ത്തേ­ക്ക് പു­റ­പ്പെ­ട്ടു.

വെ­ള്ളി­യാഴ്ച വൈ­കി­ട്ട് അ­ഞ്ച് മ­ണി­യോ­ടെ പോ­സ്­റ്റ് മോര്‍­ട്ട­ത്തി­നു­ശേ­ഷം സി.പി.എം. കേ­ന്ദ്ര­ക­മ്മി­റ്റി അം­ഗം പി. ക­രു­ണാ­ക­രന്‍ എം.പി. അ­ട­ക്ക­മു­ള്ള നേ­താ­ക്ക­ളാണ് മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം മെ­ഡി­ക്കല്‍ കോ­ളേജ് ആ­ശു­പത്രി അ­ധി­കൃത­രില്‍ നി­ന്ന് ഏ­റ്റു­വാ­ങ്ങി­യത്. മൃ­ത­ദേ­ഹം വെ­ള്ളി­യാഴ്ച അര്‍­ദ്ധ­രാ­ത്രി­ക്ക് മു­മ്പ് നീ­ലേ­ശ്വ­ര­ത്തെ­ത്തി­ക്കും.

നീ­ലേ­ശ്വ­രം പ­ള്ളി­ക്ക­ര ചെ­ത്ത് തൊ­ഴി­ലാ­ളി യൂ­ണിയന്‍ ഓ­ഫീ­സില്‍ പൊ­തു ദര്‍­ശ­ന­ത്തി­നു­വെ­ക്കു­ന്ന മൃ­ത­ദേ­ഹം ശ­നി­യാഴ്­ച രാ­വി­ലെ 10 മണി­യോ­ടെ കാ­ഞ്ഞ­ങ്ങാ­ട് കു­ന്നു­മ്മല്‍ സി.പി.എം. ആ­സ്ഥാ­നമാ­യ അ­ഴി­ക്കോ­ടന്‍ സെന്റ­റില്‍ പൊ­തു­ദര്‍­ശ­ന­ത്തി­ന് വെ­ക്കും. ഇ­വി­ടെ നി­ന്ന് വി­ലാ­പ­യാ­ത്ര­യാ­യി ബേക്കല്‍ പ­ള്ളി­ക്ക­ര-പെരി­യ റൂ­ട്ടി­ലൂടെ മൃ­ത­ദേ­ഹം മ­നോ­ജി­ന്റെ കീ­ക്കാന­ത്തെ വീ­ട്ടി­ലെ­ത്തി­ച്ച് അ­ന്ത്യോ­പ­ചാ­രം അര്‍­പ്പി­ച്ച ശേ­ഷം വീ­ട്ടു­വ­ള­പ്പില്‍ സം­സ്­ക്ക­രി­ക്കും.

കോ­ഴി­ക്കോ­ട് ജില്ല­യി­ലെ വിവി­ധ കേ­ന്ദ്ര­ങ്ങ­ളില്‍ മൃ­ത­ദേ­ഹം പൊ­തു­ദര്‍­ശ­ന­ത്തി­ന് വെ­ച്ച ശേ­ഷം ക­ണ്ണൂര്‍ ജില്ല­യിലും മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം പൊ­തു­ദര്‍­ശ­ന­ത്തി­ന് വെ­ക്കും. വ്യാ­ഴാഴ്­ച രാ­വി­ലെ പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജില്‍ നി­ന്ന് മൃ­ത­ദേഹം കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ളേ­ജി­ലെ­ത്തി­ച്ച­പ്പോള്‍ നൂ­റു­ക­ണ­ക്കി­ന് പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍ മു­ദ്രാ­വാക്യം മുഴ­ക്കി പ­രേത­ന് അ­ന്ത്യാ­ഭി­വാദ്യം അര്‍­പ്പിച്ചു.

സി.പി.എം. കോ­ഴി­ക്കോ­ട് ജില്ലാ സെ­ക്രട്ട­റി ടി.പി. രാ­മ­കൃ­ഷ്­ണന്‍ മൃ­ത­ദേ­ഹ­ത്തില്‍ പു­ഷ്­പ­ചക്രം അര്‍­പ്പിച്ചു. മുന്‍ മ­ന്ത്രി എ­ളമ­രം ക­രീം, മുന്‍­മേ­യര്‍ എം. ഭാ­സ്­ക്കരന്‍, ഡി.വൈ.എഫ്.ഐ.സംസ്ഥാ­ന  ജോ.സെ­ക്രട്ട­റി മു­ഹമ്മ­ദ് റി­യാ­സ്, എ­ന്നി­വര്‍ കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ളേ­ജില്‍ സ­ന്നി­ഹി­ത­രാ­യി­രുന്നു. കാസര്‍­കോ­ട് ജി­ല്ലാ സെ­ക്രട്ട­റി കെ.പി. സ­തീ­ഷ് ച­ന്ദ്രന്‍, നേ­താ­ക്കളാ­യ സി.എച്ച്. കു­ഞ്ഞ­മ്പു, എം. രാ­ജ­ഗോ­പാ­ലന്‍, കെ. കു­ഞ്ഞി­രാ­മന്‍ എം.എല്‍.എ. (ഉദു­മ), ഉദു­മ ഏ­രി­യാ സെ­ക്രട്ട­റി കെ.വി. കു­ഞ്ഞി­രാ­മന്‍, ഡി.വൈ.എ­ഫ്‌.ഐ. ജില്ലാ സെ­ക്ര­ട്ടറി സി­ജി മാത്യു എ­ന്നി­വര്‍ മൃ­ത­ദേഹ­ത്തെ അ­നു­ഗ­മി­ക്കു­ന്നു­ണ്ട്. ശ­ക്തമായ പോ­ലീ­സ് സു­ര­ക്ഷ­യി­ലാ­ണ് വി­ലാ­പ­യാ­ത്ര പു­റ­പ്പെ­ട്ടി­രി­ക്കു­ന്നത്. മൃ­ത­ദേ­ഹം ക­ടന്നു­പോ­കു­ന്ന വ­ഴി­­നീ­ളെ പോ­ലീ­സി­നെ വി­ന്യ­സി­ച്ചി­ട്ടുണ്ട്.

പ്ര­മുഖ ഫോ­റന്‍­സി­ക് സര്‍­ജന്‍ ഡോ. ഷെര്‍­ലി വാ­സു­വി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള മെ­ഡി­ക്കല്‍ സം­ഘ­മാണ് കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ളേ­ജില്‍ മൃ­ത­ദേ­ഹം പോ­സ്റ്റ്‌­മോര്‍­ട്ടം ചെ­യ്­തത്.
പോ­സ്റ്റ്‌­മോര്‍­ട്ടം പൂര്‍­ത്തി­യായി: മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം വ­ഹി­ച്ചു­ള്ള വി­ലാ­പ­യാ­ത്ര തുട­ങ്ങി


Keywords: Kerala, Kozhikode, Manoj's death, CPM, DYFI, postmortem, Uduma, Thachangad.


സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കന്‍ മ­രി­ച്ചു
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia