March | കേന്ദ്രസര്‍കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ പ്രതിഷേധം; എല്‍ഡിഎഫ് മലയോരജാഥ മെയ് രണ്ടിന് തുടങ്ങും
May 2, 2023, 07:37 IST
കണ്ണൂര്‍: (www.kvartha.com) കേന്ദ്രസര്‍കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമിറ്റി രണ്ടുമുതല്‍ അഞ്ചുവരെ മലയോരമേഖലയില്‍ വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് കന്‍വീനര്‍ എന്‍ ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് വൈകിട്ട് നാലിന് കൊട്ടിയൂരില്‍ എല്‍ഡിഎഫ് കന്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
സിപിഎം ജില്ലാ സെക്രടറി എം വി ജയരാജനാണ് ജാഥാ ലീഡര്‍. എല്‍ഡിഎഫ് നേതാക്കളായ കെ വി സുമേഷ് എംഎല്‍എ, കെ ടി ജോസ്, ജോയി കൊന്നക്കല്‍, പി കുഞ്ഞിക്കണ്ണന്‍, സുഭാഷ് അയ്യോത്ത്, കല്യാട്ട് പ്രേമന്‍, താജുദ്ദീന്‍ മട്ടന്നൂര്‍, കെ കെ ജയപ്രകാശ്, ജോസ് ചെമ്പേരി, കെ സി ജേക്കബ്, ജോജി ആനിത്തോട്ടം, വി കെ രമേശന്‍ എന്നിവരാണ് ജാഥാ അംഗങ്ങള്‍. അഞ്ചിന് വൈകിട്ട് ചെറുപുഴയില്‍ ജാഥ സമാപിക്കും.
കേന്ദ്രസര്‍കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ തിരുത്തുക, വന്യജീവികളില്‍നിന്ന് ജനങ്ങളെയും കൃഷിയെയും രക്ഷിക്കുക, സംസ്ഥാന സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍ അണിനിരക്കുക തുടങ്ങിയവ ഉന്നയിച്ചാണ് ജാഥ.
മലയോരമേഖലയിലെ പ്രധാന കാര്‍ഷിക വിളയായ റബര്‍ കടുത്ത വിലത്തകര്‍ച്ചയാണ് നേരിടുന്നത്. കേന്ദ്രസര്‍കാര്‍ സ്വീകരിച്ച നയമാണ് അടിസ്ഥാനകാരണം. യുപിഎ സര്‍കാരിന്റെ കാലത്ത് ഒപ്പിട്ട ആസിയന്‍ കരാറും തുടര്‍ന്ന് ബിജെപി സര്‍കാര്‍ സ്വീകരിച്ച സമീപനങ്ങളും റബര്‍ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയായി. ഇന്‍ഡ്യയില്‍ റബറിന് അടിസ്ഥാന താങ്ങുവില നിശ്ചയിച്ച് കര്‍ഷകരെ സഹായിക്കുന്നത് കേരള സര്‍കാര്‍ മാത്രമാണ്.
മലയോരത്തെ ജനങ്ങള്‍ നേരിട്ട മറ്റൊരു പ്രശ്നമായിരുന്നു ബഫര്‍സോണ്‍. സുപ്രീം കോടതി വിധി ജനങ്ങള്‍ക്കേറെ ആശ്വാസമാണ്. സംസ്ഥാന സര്‍കാരിന്റെ ഇച്ഛാശക്തിയോടെയുള്ള നിലപാടും ഇടപെടലുമാണ് വിധിക്ക് കാരണമായതെന്നും എന്‍ ചന്ദ്രന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി പി സന്തോഷ്‌കുമാര്‍, കെ പി മോഹനന്‍ എംഎല്‍എ, ജോയി കൊന്നക്കല്‍, എം പി മുരളി, ബാബുരാജ് ഉളിക്കല്‍, കെ കെ ജയപ്രകാശ്, ഹമീദ് ചെങ്ങളായി, കെസി ജേക്കബ്, കെ പി അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
Keywords: News, Kerala-News, Kerala, News-Malayalam, Kannur-News, Press Meet, LDF, Politics, Party, Political Party, March, Protest, Kannur, LDF will start hilly march on May 2 against the central government's anti-farmer policies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.