ഷാജിയുടെ പ്രതികാരം: മറുകണ്ടം ചാടിയ മുസ്ലീം ലീഗ് കൗണ്‍സിലര്‍ വീണ്ടും പാര്‍ട്ടിയിലേക്ക്; അവിശ്വാസ പ്രമേയത്തിലൂടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന എല്‍ ഡി എഫ് തന്ത്രം പാളി

 


കണ്ണൂര്‍: (www.kvartha.com 28.04.2020) അഴീക്കോട് ഹൈസ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിച്ചു തരാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കേസില്‍ കെ എം ഷാജി എം എല്‍ എയെ കുടുക്കിയ എല്‍ ഡി എഫിന് കനത്ത തിരിച്ചടി.

കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച മുസ്ലീം ലീഗ് വിമതനെ സ്വന്തം പാര്‍ട്ടിയിലേക്ക് എത്തിച്ചാണ് കെ എം ഷാജി സി പി എമ്മിനോട് കണക്ക് തീര്‍ത്തത്. പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ഇടഞ്ഞാണ് കെ പി എ സലീം ലീഗില്‍ നിന്നും മറുകണ്ടം ചാടി ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വോട്ടു ചെയ്തത്.
ഷാജിയുടെ പ്രതികാരം: മറുകണ്ടം ചാടിയ മുസ്ലീം ലീഗ് കൗണ്‍സിലര്‍ വീണ്ടും പാര്‍ട്ടിയിലേക്ക്; അവിശ്വാസ പ്രമേയത്തിലൂടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന എല്‍ ഡി എഫ് തന്ത്രം പാളി

ഇതോടെ കോണ്‍ഗ്രസിലെ പി കെ രാഗേഷ് തല്‍സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. ഇതേ തന്ത്രമുപയോഗിച്ച് ഒരാളുടെ മാത്രം ഭൂരിപക്ഷം അധികമുള്ള കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്നായിരുന്നു എല്‍ ഡി എഫിന്റെ കണക്കുകൂട്ടല്‍. ഇതിനിടെയിലാണ് കെ എം ഷാജിയുടെ ശക്തമായ ഇടപെടലുണ്ടായത്. തന്റെ ഉറ്റ അനുയായി ആയി അറിയപ്പെടുന്ന കെ പി എ സലിമിനെ വീണ്ടും യു ഡി. എഫ് ക്യാംപില്‍ എത്തിച്ചാണ് ഷാജി എല്‍ ഡി എഫിന് കനത്ത തിരിച്ചടി നല്‍കിയത്.

നേരത്തെ മുസ്ലീം ലീഗ് വിമതന്‍ കെ പി. എ സലീമിന്റെ പിന്തുണയോടു കൂടി കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാനിറങ്ങിയ എല്‍ ഡി എഫിന് ഷാജിയുടെ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിരിക്കുകയാണ്. മെയ് മൂന്നിന് ലോക്ക് ഡൗണിന് ശേഷം നടക്കുന്ന കോര്‍പറേഷന്‍ മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്നും താന്‍ യു ഡി എഫ് ചേരിയില്‍ നില്‍ക്കുമെന്നും മുസ്ലിം ലീഗ് വിമതന്‍ കെ പി എ സലിം പറഞ്ഞതോടെയാണ് ഭരണപക്ഷമായ യു ഡി എഫിന് ആശ്വാസമായിരിക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ മറുകണ്ടം ചാടിയ കെ പി എ സലീമിന്റെ വോട്ടിനാണ് ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷിന് സ്ഥാനം തെറിച്ചത്.

നിലവിലുള്ള മേയര്‍ സ്ഥാനം രാജിവെച്ച് മുസ്ലീം ലീഗിന് കൈമാറാമെന്ന യു ഡി എഫിലെ ധാരണയും ഇതു പൊളിച്ചു. മേയര്‍ സുമ ബാലകൃഷ്ണന്‍ രാജിവെച്ച് മുസ്ലിം ലീഗിലെ സി സീനത്തിന് അധികാരം കൈമാറാനായിരുന്നു യു ഡി എഫിലെ ധാരണ. എന്നാല്‍ മുസ്ലീം ലീഗിലെ ആഭ്യന്തര പ്രശ്‌നമാണ് ലീഗിന് ആദ്യമായി കിട്ടുന്ന മേയര്‍ സ്ഥാനം ഇല്ലാതാക്കിയത്.

മുസ്ലീം ലീഗ് ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് കക്കാട് കൗണ്‍സിലറായ കെ പി എ സലിമിനെ എല്‍ ഡി എഫ് പാളയത്തിലെത്തിച്ചത്. 'സലീമിന്റെ ഉടമസ്ഥതയില്‍ കക്കാട് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തിയിരുന്നു. എന്നാല്‍ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയെന്ന ആരോപണങ്ങളുമായി സലീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സലീം രംഗത്തുവരുകയും ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ അവഹേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് കെ പി എ സലീം മറുകണ്ടം ചാടിയത്. എന്നാല്‍ പിന്നീട് ലീഗ് നേതൃത്വം അനുനയത്തിലെത്തുകയും വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കെ പി എ സലീം മുസ്ലീം ലീഗിലേക്ക് തന്നെ മടങ്ങിയെത്തിയത്.

കൊവിഡ് വൈറസ് സൃഷ്ടിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യമൊന്നാകെ അണിനിരക്കുമ്പോള്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ഏപ്രില്‍ 15 ന് മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത് ഏറെ വിവാദത്തിന് തീ കൊളുത്തിയിരുന്നു. ലോക് ഡൗണ്‍ അവസാനിക്കുന്നതിന്റെ പിറ്റേ ദിവസം വിഷുദിനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക.

എന്നാല്‍ രാജ്യമാകെ കൊവിഡ് 19 പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയരുകയും മെയ് മൂന്നിന് ശേഷം അവിശ്വാസ പ്രമേയ ചര്‍ച്ച മാറ്റി വയ്ക്കുകയുമായിരുന്നു.

Keywords:  LDF strategy layer that the Kannur Corporation could rule by a no-confidence motion, Kannur, News, Politics, Trending, CPM, Muslim-League, LDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia