രണ്ടാം ജനകീയാസൂത്രണത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ തുടക്കമിടും: മന്ത്രി ജലീല്‍
Jun 5, 2016, 08:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 05.06.2016) എല്‍ ഡി എഫ് സര്‍ക്കാര്‍ രണ്ടാം ജനകീയാസൂത്രണത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍.
ആദ്യ ജനകീയാസൂത്രണത്തിന്റെ അലകും പിടിയും ദ്രവിച്ച അവസ്ഥയിലാണ്. മാലിന്യസംസ്‌കരണ, ശുദ്ധജല പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടുകൊണ്ട്, മാറിയ കാലത്തിനു യോജിച്ച രീതിയിലാകും പുതിയ ജനകീയാസൂത്രണം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തുറസ്സായ സ്ഥലത്തു മലമൂത്രവിസര്‍ജനം ഇല്ലാത്ത സംസ്ഥാനമായി കേരള പിറവി ദിനത്തില്‍ (നവംബര്‍ ഒന്ന്) കേരളത്തെ പ്രഖ്യാപിക്കും. മൂന്നു ലക്ഷം ശുചിമുറികള്‍ നിര്‍മിക്കപ്പെട്ടാല്‍ കേരളം ആ ലക്ഷ്യത്തിലെത്തും. അതിന്റെ നിര്‍മാണത്തിനു സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ വേണം. പദ്ധതി വിഹിതം ചെലവഴിക്കലിലെ ന്യൂനതകള്‍ പരിഹരിക്കന്‍ നടപടിയെടുക്കും. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍വീസ് സംഘടനകള്‍ ഉപേക്ഷിക്കണം. കൈക്കൂലിക്കാരെ സംഘടനയില്‍ ചേര്‍ക്കരുത്.
തദ്ദേശസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയിട്ടു നടപടിക്കാനായി കാത്തിരിക്കുന്നവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ റമസാനിനുശേഷം ജില്ലാടിസ്ഥാനത്തില്‍ അദാലത്തുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Keywords: Malappuram, Kerala, LDF, CPM, Chief Minister, Pinarayi vijayan, Government, K.T Jaleel, People planning.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.