സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പ്രചരിപ്പിച്ചു; കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 11.05.2020) സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പ്രചരിപ്പിച്ച സംഭവത്തില്‍ ആരോപണം നേരിടുന്ന കൂടരഞ്ഞിയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെച്ചു. പഞ്ചായത്ത് സെക്രട്ടറി ബ്രജീഷ് രാജി സ്വീകരിച്ചു.

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രണ്ടാഴ്ച മുമ്പ് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ഗ്രാമപഞ്ചായത്തോഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധം ശകതമായതോടെയാണ് രാജിവെക്കാന്‍ തീരുമാനിച്ചത്.

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പ്രചരിപ്പിച്ചു; കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ ടി ആക്ട് പ്രകാരം ഇയാള്‍ക്കതിരെ പോലീസ് കേസ് എടുത്തിരുന്നു.

2019 ല്‍ ആണ് തോമസ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്. യു ഡി എഫ് പക്ഷത്തായിരുന്ന ഒരു സ്വതന്ത്ര അംഗം വോട്ട് മറിച്ച് കുത്തിയതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് മാത്യു വിജയിക്കുകയായിരുന്നു.

Keywords:  News, Kerala, Kozhikode, Resigned, Social Network, Whatsapp, LDF, UDF, Youth League, Congress, DGP, LDF Panchayath Vice President Resigned
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia