പുതിയ ഇടതുമുന്നണി സര്‍കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്; 4 മന്ത്രിസ്ഥാനവും ഡപ്യൂടി സ്പീകര്‍ സ്ഥാനവും വേണമെന്ന് സിപിഐ
May 6, 2021, 21:26 IST
തിരുവനന്തപുരം: (www.kvartha.com 06.05.2021) പുതിയ ഇടതുമുന്നണി സര്‍കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. വൈകിട്ട് അഞ്ചുമണിക്ക് എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീകര്‍ സ്ഥാനവും വേണമെന്ന് സിപിഐ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും അവര്‍ വ്യക്തമാക്കി. മന്ത്രിസ്ഥാനം 21 ആക്കി ഉയര്‍ത്താന്‍ ഇടതുനേതാക്കള്‍ക്കിടയില്‍ ആലോചനയുണ്ട്. ഐഎന്‍എലും കോവൂര്‍ കുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നു.
ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഎമും സിപിഐയും ഇനി ഒരുവട്ടംകൂടി ചര്‍ച്ച നടത്തും. അതിനുശേഷം കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലേക്ക് എത്തും. ഈ മാസം 17 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാവും മന്ത്രിമാരുടെ കാര്യത്തിലും എണ്ണത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാവുക.
Keywords: LDF ministry to take oath on May 20, Thiruvananthapuram, News, Politics, Cabinet, Meeting, Ministers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.