നോട്ട് പ്രതിസന്ധി: സംസ്ഥാനത്ത് ഇടതുമുന്നണി ഹര്‍ത്താല്‍ പൂര്‍ണം; ജനങ്ങള്‍ക്ക് ഇരട്ട പ്രഹരം
Nov 28, 2016, 10:27 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 28/11/2016) നോട്ട് നിരോധനത്തിന്റെ പേരില്‍ സഹകരണ മേഖലയിലടക്കം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ നടന്നുവരുന്ന ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ ജനജീവിതം പാടെ സ്തംഭിച്ചു. സാധാരണനിലയില്‍ സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ക്കു കെ എസ് ആര്‍ ടി സി എം ഡി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഭാഗീകമായി മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. ബസ് ഗതാഗതം ഇല്ലാത്തതിനാല്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. ഹര്‍ത്താലില്‍നിന്നും ഒഴിവാക്കപ്പെട്ടതിനാല്‍ സംസ്ഥാനത്തെ ബാങ്കുകളെല്ലാം തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇടപാടുകാരുടേയും ജീവനക്കാരുടേയും എണ്ണം കുറവായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍നില കുറഞ്ഞു. ഹോട്ടലുകളും കടകളും തുറന്നുപ്രവര്‍ത്തിക്കുന്നില്ല.
നോട്ട് പ്രതിസന്ധിയെതുടര്‍ന്ന് സ്ഥംഭനാവസ്ഥയിലായ സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷം ഹര്‍ത്താലുമായി സഹകരിക്കാതെ രാജ്ഭവന്‍ ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ശബരിമല തീര്‍ഥാടനം പ്രമാണിച്ചു പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്ത്, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരം എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി സി പി എം വ്യക്തമാക്കി. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ കൊടിയേറ്റവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, മഞ്ഞപ്ര, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളമായതിനാല്‍ ചോറ്റാനിക്കരയില്‍ ഹര്‍ത്താല്‍ വേണ്ടെന്ന് എല്‍ ഡി എഫ് തീരുമാനിക്കുകയായിരുന്നു. മഞ്ഞപ്രയില്‍ പള്ളിയില്‍ പെരുന്നാളാണ്.
ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ നിരോധിച്ചതിനെതുടര്‍ന്ന് ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നതിനിടയില്‍ ഹര്‍ത്താലിനേയും നേരിടേണ്ടിവന്നത് ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമായി മാറി. സംസ്ഥാനത്ത് ഇതുവരെ ഹര്‍ത്താലിന്റെ പേരില്‍ അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
Photos: Srikanth Kasaragod

Keywords: Harthal, CPM, Kerala, LDF harthal effects normal life, Demonetisation: LDF Harthal in Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.